താൾ:Daiva Karunyam 1914.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5




ത്ത് ഭാൎഗ്ഗവിതന്നേയാണന്വേഷിച്ചതു്.അവളുടേ ശുചിത്വവും ഗൃഹകൃത്യങ്ങളിലുള്ള സാമൎത്ഥ്യവും, പ്രശംസാൎഹമായിരുന്നു.തന്റെഅച്ചന്റെ ശുശ്രുഷകളെല്ലാം ഭാൎഗ്ഗവിതന്നെയാണു് ചെയ്തിരുന്നത്. ഇതിനു പുറമേ, സൌകൎ‌യ്യമുള്ളപ്പോളൊക്കെ, തോട്ടത്തിലെകൃഷിവേലകളിൽകൂടി ആശാനെ അവൾ സഹായിക്കുക പതിവായിരുന്നു.ഇങ്ങനെ രണ്ടംഗങ്ങൾ അടങ്ങിയ ഈ ചെറിയ കുടുംബം സുഖമായി കാലക്ഷേപം ചെയതു.

ഭാൎഗ്ഗവിയ്ക്ക്, പുഷ്പങ്ങളിൽ വളരെ കൗതുകമാണു. ധാരാളം പൂച്ചെടികൾ ആശാന്റെ സഹായത്തോടു കൂടി, വീട്ടുപറമ്പിൽ അവൾ നട്ടു വളൎത്തിയിരുന്നു. അപൂൎവ്വങ്ങളായ പൂച്ചെടികളും അവയുടെ വിത്തുകളും ആശാൻ ഭാൎഗ്ഗവിയ്ക്കു സമ്പാദിച്ചുകൊടുത്തു. എന്നു മാത്രമല്ല, ഇവയെ വളൎത്തുന്നതിൽ ഭാൎഗ്ഗവിയെ സഹായിക്കയും ഉത്സാഹിപ്പിക്കയും ചെയ്തു. ഓരോ ചെടികളെയും കൗതുകത്തോടുകൂടി പരിപാലിയ്ക്കുന്നതിൽ ഭാൎഗ്ഗവി അത്യുത്സാഹിനിയുമായിരുന്നു. ഭാൎഗ്ഗവിയുടെ ചങ്ങാതിമാർ പൂക്കളും പൂച്ചെടികളുമാണു. വിശേഷമായ ഓരോ പൂച്ചെടികളിൽ പൂക്കുടം വിരിയുന്നതിനെ അവൾ അത്യുൽക്കണ്ഠയോടെ പ്രതീക്ഷിച്ചുകൊണ്ടിരിയ്ക്കും. കുടം വിരിഞ്ഞ്, പൂവിന്റെ മാതിരി, അവൾ വിചാരിച്ചിരുന്ന പ്രകാരമായിക്കാണുമ്പോൾ, അവൾക്കു പരമാനന്ദമാകും. ഉടനേ, ഈ വൎത്തമാനം അച്ഛനെ അറിയിയ്ക്കുകയായി. കുറെ നാളേയ്ക്ക് അവൾക്കു നിത്യജപവും അതുതന്നെ. ഇത്ര വലുതായ ഒരു സന്തോഷം അവൾക്കു വേറെയൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ഉമ്മിണീപ്പിള്ള ആശാനു, തന്റെ മകളുടെ, ഈ മാതിരി നിൎദ്ദോഷങ്ങളായ കോലാഹലങ്ങൾ അത്യാനന്ദകരങ്ങളായിരുന്നു. ആശാൻ പലപ്പോഴും ഇങ്ങനെ വിചാരിക്കുക പതിവാണു.:- "ഞാൻ ഭാൎഗ്ഗവിയുടെ പൂച്ചെടികൾക്കുവേണ്ടി ചിലവാക്കുന്നതിലെത്രയോ അധികം ദ്രവ്യം ഓരോരുത്തർ അവരുടെ കുട്ടികളുടെ ആഭരണങ്ങൾക്കും ആഡംബരങ്ങൾക്കും വേണ്ടിചിലവു ചെയ്യുന്നു!--എന്നിട്ടും, ഭാൎഗ്ഗവിയ്ക്കു അവളുടെ പുഷ്പങ്ങളെക്കൊണ്ടുണ്ടാകുന്നതിൽ പകുതി സന്തോഷം, ആ കുട്ടികൾക്കു അവരുടെ ആഭരണങ്ങളേയോ ആഡംബരങ്ങളേയോ കുറിച്ചുണ്ടാകുന്നുണ്ടോ?"





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/9&oldid=158071" എന്ന താളിൽനിന്ന് ശേഖരിച്ചത്