താൾ:Daiva Karunyam 1914.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
6


ഉമ്മിണിപ്പിള്ള ആശാൻറെ തോട്ടം അവിടങ്ങളിൽ പ്രസിദ്ധമായിതീഺന്നു. സമീപത്തിൽകൂടി കടന്നുപോകുന്നവരാരും അതു കണ്ടാനന്ദിക്കാതെ പോകാറില്ല. പള്ളിക്കൂടംവിട്ടു പോകുന്ന കുട്ടികൾ വേലിയരികിലോ വാതലിലോ ഒളിഞ്ഞുനോക്കിക്കൊണ്ടു നിൽക്കുക പതിവാണ്. അപ്പോഴൊക്കെ, ഭാഺഗ്ഗവി, അവൎക്ക്, ഓരോ ചെറിയ പൂങ്കൊത്തുകൾ സമ്മാനിയ്ക്കും. ചിലപ്പോൾ ചില പൂച്ചെടിവിത്തുകൾ അവരിൽ ചിലൎക്ക് കൊടുത്തിട്ട്, അവയേ വീട്ടിൽ കൊണ്ടുചെന്നു നട്ടുവളൎത്തുന്നതിന് അവരേ അവൾ ഉപദേശിയ്ക്കുകയും ചെയ്യും. ഇപ്രകാരം ഭാഺഗ്ഗവിയുടെ സൌഭാഗ്യവും ദിനംപ്രതി വൎദ്ധിച്ചുവന്നു.

ഉമ്മിണിപ്പിള്ള ആശാന് പതിവായി രാവിലെ നാമജപവും ചില അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് ആശാൻ പുലഺച്ചയ്ക്കു മുമ്പ് ഉണരും. ഒരു നാഴികനേരം കൊണ്ട് നാമജപവും മറ്റും കഴിഞ്ഞ്, ആശാൻ മുറ്റത്തിറങ്ങുംപോൾ, ഭാഺഗ്ഗവിയും ആശാനോടൊരുമിച്ചു കൂടും. കിഴക്കേ മുറ്റത്തുനിന്ന്, അരുണോദയംകണ്ട് ആനന്ദിക്കുന്നത് ഇവരുടെ പതിവാണ്. ആ അവസരങ്ങളിൽ ലോകജീവിതത്തെകുറിച്ചു പല തത്വങ്ങളും ആശാൻ ഭാഺഗ്ഗവിയ്ക്കുപദേശിക്കാറുണ്ടായിരുന്നു. ഒരു ദിവസം സൂൎ‌യ്യോദയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ആശാൻ, ഭാഺഗ്ഗവിയോടു പറഞ്ഞു.

ആശാൻ :- മകളെ! ഇതാ! എന്തു കൃത്യമായി സൂൎ‌യ്യൻ കിഴക്കുദിയ്ക്കുന്നു. ഇതിനുയാതൊരു വ്യത്യാസവും നാം ഒരിയ്ക്കലും കാണുന്നില്ലല്ലോ. ഇതുപോലെതന്നെ ലോകത്തിലുള്ള മറ്റു പ്രകൃതി ശക്തികളെയും നോക്കുക. ഇവയുടെ പ്രവൎത്തനം എത്ര നിശ്ചിതമായിരിക്കുന്നു. ഈ വാസ്തവത്തിൽ നിന്ന് നാം ഊഹിക്കേണ്ടതെന്താണ്? ഇക്കാണുന്നവയെ എല്ലാം ഭരിയ്ക്കുന്നതായി ഒരു വലുതായ ശക്തി ഉണ്ടായിരിക്കണമെന്നു തീൎച്ചയാകുന്നില്ലേ? ഇതുകൊണ്ട് സൎവ്വശക്തനായ ജഗന്നിയന്താവിൻറെ പ്രഭാവത്തെ നാം അറിയണം. ഇതാ! ഈ ഉദിച്ചുയരുന്ന സൂൎ‌യ്യനാണ് ലോകത്തിലുള്ള സകലശക്തികളുടെയും നിദാനം. സൂൎ‌യ്യരശ്മിയില്ലാഞ്ഞാൽ ചെടികളും വൃക്ഷങ്ങളും യാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/10&oldid=157976" എന്ന താളിൽനിന്ന് ശേഖരിച്ചത്