താൾ:Daiva Karunyam 1914.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
7



തൊന്നും ജീവിയ്ക്കയോ വളരുകയോ ചെയ്കയില്ല. ഒരു ദിവസം സൂൎ‌യ്യൻ ഉദിയ്ക്കാഞ്ഞാൽ ലോകത്തിൻറെ കഥയെന്താണെന്ന് ആലോചിച്ചു നോക്കുക. നമ്മുടെയൊക്കെ സ്ഥിതി പിന്നെയെന്തായിരിക്കും. പരമകാരുണികനായിരിക്കുന്ന ഈശ്വരൻറെ പ്രഭാവത്താലല്ലേ, ഈ വക സങ്കടങ്ങളൊന്നും നമുക്ക് നേരിടാത്തത്. സൎവലോകപിതാവായ ദൈവത്തിൻറെ ആജ്ഞയാലല്ലേ പ്രകൃതി നിയമങ്ങൾ ഇങ്ങനെ തെറ്റാതെ നടക്കുന്നത്.

ഇങ്ങനെ ഓരോ ചെടിയുടെ വളൎച്ചയിലും ഓരോ പുഷ്പങ്ങളുടെ മനോഹരതയിലും ഈശ്വരൻറെ സാന്നിദ്ധ്യത്തെ തെളിയിക്കുവാൻ ആശാൻ ശ്രമിച്ചു. പതിവായി രാവിലെ മകൾക്കു തത്വോപദേശം ചെയ്യുന്നതിനെ ആശാൻ മുടക്കിയില്ല. ഭാൎഗ്ഗവിയുടെ ബുദ്ധിവൈഭവംകൊണ്ട് ഈ ഗുണപാഠങ്ങളെ അവൾ നല്ലവണ്ണം പഠിച്ചു. ഈശ്വരപ്രാൎത്ഥനയും ഭാൎഗ്ഗവി കൃത്യമായി നടത്തിതുടങ്ങി. ഇപ്രകാരം പരിശുദ്ധമായ ഭക്തിയും യുക്തിപൂൎവമായ ഈശ്വര വിശ്വാസവും ഭാൎഗ്ഗവിക്കുലഭിച്ചു.

ഭാൎഗ്ഗവിയ്ക്കു അധികം കൌതുകമുള്ളവ, കരിംകൂവളം, ആമ്പൽ, റോസ്സ്, ഈ പുഷ്പങ്ങളായിരുന്നു. അതിറിഞ്ഞിരന്ന ആശാൻ, ഈ പുഷ്പങ്ങളുടെ പ്രകൃതിയിൽ നിന്നു പഠിക്കേണ്ട പാഠങ്ങളെ ഭാൎഗ്ഗവിയ്ക്കു ഒരു ദിവസം ഉപദേശിച്ചു.

ആശാൻ:-മകളെ! അതാ! ആ കരിംകൂവള പുഷ്പത്തെ നോക്കുക. അതു ആസകലം ഇരുണ്ടു നീലനിറത്തോടു കൂടിയിരിക്കുന്നു. ആഡംബരമായ വേറെ യാതൊരു നിറവും അതിൽ കലൎന്നിട്ടില്ല. അതു പച്ചയിലകളുടെയിടയിൽ ഏതാണ്ട് മറഞ്ഞു വഴങ്ങിയാണ് കിടക്കുന്നത്. എങ്കിലും അതിൻറെ സൌരഭ്യത്തിനു വല്ലകുറവും ഉണ്ടാകുന്നുണ്ടോ? അഹംഭാവമില്ലാത്തതും വണക്കമുള്ളതും ആയ സ്വഭാവത്തിൻറെ മഹിമയ്ക്ക് ഒരു ശരിയായ സാധനപാഠമാണ് ഈ പുഷ്പം. ഭാൎഗ്ഗവി! നിൻറെ സ്വഭാവം ഇതുപോലയിരിക്കണം. കാഴ്ചയ്ക്കുമാത്രം കൊള്ളാവുന്ന ആഭരണങ്ങളിലും വ്യൎത്ഥങ്ങളായ ആഡംബരങ്ങളിലും നീ ഒരിയ്ക്കലും ഭൂമിയ്ക്കരുത്. വിനീതവും ശാന്തവും ആയ ശീ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/11&oldid=157985" എന്ന താളിൽനിന്ന് ശേഖരിച്ചത്