താൾ:Daiva Karunyam 1914.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4



കൊണ്ട് കുറേക്കാലം കഴിഞ്ഞപ്പോൾ ആ പുരയിടത്തിന്, ആകപ്പാടെ ഒരൈശ്വൎ‌യ്യമുണ്ടായി. ഇവിടെ താമസമായി കുറേനാൾ കഴിഞ്ഞപ്പോൾ,ഉമ്മിണിപ്പിള്ള ഒരു സാധുവായ സ്ത്രിയെ വിവാഹം ചെയതു.സ്വഭാവവിശേഷംകൊണ്ടും,പ്രയത്നശീലം കൊണ്ടും,ഉമ്മിണിപ്പിള്ളയുടെ ഭാൎ‌യ്യ ആയാൾക്കനുരൂപയായിരുന്നു.മലക്കറികൾ വിറ്റിട്ടും,പുരയിടത്തിലെ മറ്റുള്ള അനുഭവങ്ങൾ കൊണ്ടും ഈ ഭാൎ‌യ്യാഭൎത്താക്കന്മാർ സുഖമായി കാലക്ഷേപം ചെയതു.ഇവൎക്ക് ഒരു ആൺ കുട്ടിയും രണ്ടു പെൺകുട്ടികളും ഉണ്ടായി.യാതൊരു സങ്കടവും കൂടാതെ ഈ ചെറിയ കുടുബം ഇങ്ങനെ കുറെക്കാലം അവിടെപാൎത്തു. പക്ഷേ, ഈ ലോകത്തിൽ സുഖമസുഖവും മിത്രമായ് താനിരിയ്ക്കും എന്നുള്ളതനുസരിച്ച് ഉമ്മിണിപ്പിള്ളയ്ക്കും ചില ആപത്തുകൾ നേരിട്ടു. പെട്ടെന്നുണ്ടായ ദീനം നിമിത്തം, ഉമ്മിണിപ്പിള്ളയുടെ മൂത്ത ആൺകുട്ടിയും ഇളയ പെൺകുട്ടിയും മരിച്ചുപോയി. ഇതുകൊണ്ടുള്ള ദുഃഖം ഒട്ടുശമിക്കുന്നതിനുമുമ്പ് ഉമ്മിണിപിള്ളയുടെ ഭാൎ‌യ്യയും മരിച്ചു.ഇങ്ങനെ ഒരു പുത്രിമാത്രം ശേഷിച്ചു. തനിയ്ക്കു ലൌകികവിഷയങ്ങളിലുള്ള ആശാബന്ധം മുഴുവൻ ഈ പെൺകുട്ടിയിൽ ശേഷിച്ചതുകൊണ്ട് ആ കുട്ടിയെ വളരെ ശ്രദ്ധയോടും സ്നേഹത്തോടും ഉമ്മിണിപ്പിളള വളൎത്തി വന്നു.

ഈ കുട്ടിയുടെ പേർ "ഭാൎഗ്ഗവി" യെന്നായിരുന്നു. ഭാൎഗ്ഗവി കാഴചയ്ക്കു വളരെ കൗതുകമുള്ള ഒരു പെൺകുട്ടിയായിരുന്നു.ഉമ്മിണിപ്പിള്ള ആശാൻതന്നെ ഭാൎഗ്ഗവിയെ നിലത്തെഴുത്തു്,ശീലാവതി,മുതലായതു പഠിപ്പിച്ചുവന്നു.ആശാൻ സമയവും സൌകൎ‌യ്യവും ധാരാളമുണ്ടായിരുന്നതുകൊണ്ടു്,ഭാൎഗ്ഗവിയുടെ വിദ്യാഭ്യാസം സാമാന്യത്തിലധികം വേഗത്തിൽ പൂൎത്തിയായി. ഉമ്മിണിപ്പിള്ള ആശാന്റെ ഏകസന്താനമായ ഭാൎഗ്ഗവി,ഒരു നല്ലപഠിപ്പുള്ള പെൺകുട്ടിയായതീൎന്നു.ഈശ്വരഭക്തിയും വിനയവും ഭാൎഗ്ഗവിയുടെ പ്രകൃതിവിശേഷമാണു്. ഏകദേശം ൧൫- വയസ്സായതോടുകൂടി,ഭാൎഗ്ഗവിയ്ക്ക് സകലഗുണങ്ങളും തികഞ്ഞു. അവളുടെ സൌന്ദൎ‌യ്യം,നിൎദ്ദോഷവും,അകൃത്രിമവും,ആയിരുന്നു.വിട്ടുകാൎയ്യങ്ങളൊക്കെ ഇക്കാല





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/8&oldid=158060" എന്ന താളിൽനിന്ന് ശേഖരിച്ചത്