താൾ:Daiva Karunyam 1914.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൬


ഭാൎഗ്ഗവിയേയും ആശാനേയും കണ്ടുകിട്ടുന്നതു ദുസ്സാദ്ധ്യമെന്നു തന്നെ ഇവർ തീൎച്ചയാക്കി.

ഇങ്ങനെ നാലഞ്ചുമാസം കഴിഞ്ഞുകൂടി. പക്ഷെ, "ദൈവഗതിക്കഥവാ ഭുവനേസ്മിൻ, നൈവകവാടനിരോധമൊരേടം" എന്നുള്ളതനുസരിച്ചു ഭാൎഗ്ഗവിയെ കണ്ടു കിട്ടുന്നതിനു അചിരേണ സംഗതി വന്നു.

കമലമ്മയുടെ അച്ഛന്റെ തറവാട്ടിലേക്കു കൊട്ടാരക്കര താലൂക്കിൽ കുറെ ജന്മവസ്തുക്കൾ ഉണ്ടായിരുന്നു. വളരേക്കാലമായി ൟ വസ്തുക്കളിന്മേലുള്ള മിച്ചവാരം പിരിക്കാതെയും കുടിയാന്മാൎക്കു പൊളിച്ചെഴുതിക്കൊടുക്കാതേയും ഇരിക്കുകയായിരുന്നു. തറവാട്ടിലേയ്ക്ക് ൟ ടാകേണ്ട കുടിശ്ശികകളേ ൟ ടാക്കുന്നതിനും കുടിയാന്മാരെ കണ്ടു പൊളിച്ചെഴുതിയോ മേച്ചാൎത്തു കൊടുത്തോ കാൎ‌യ്യങ്ങൾ ഒതുക്കേണ്ടതിനുമായി താൻ തന്നെ കുറെദ്ദിവസം കൊട്ടാരക്കരെ പോയി താമസിക്കുന്നതു നന്നായിരിക്കുമെന്നു കമലമ്മയുടെ അച്ഛൻ തീൎച്ചയാക്കി. നാരായണിപ്പിള്ളക്കൊച്ചമ്മയും കമലമ്മയും ഇദ്ദേഹത്തോടൊരുമിച്ചുപോയി. സ്വന്തവകയായി കൊട്ടാരക്കരെയുണ്ടായിരുന്ന ഒരു ബങ്കളാവിലായിരുന്നു ഇവരുടെ താമസം.

ഇയ്യിടയ്ക്ക് നാരായണിപ്പിള്ളക്കൊച്ചമ്മയുടെ ജന്മനക്ഷത്രം സമീപിച്ചു. കൊട്ടാരക്കരെ വച്ചുതന്നെ ജന്മനക്ഷത്രമഹോത്സവം നടത്തണമെന്നു തീരുമാനിച്ചു. ഉപായത്തിൽ ഒരു ബ്രാഹ്മണസദ്യയും കാലുകഴുകിച്ചൂട്ടും നടത്തണമെന്നും, ഇതിനു പുറമെ ഒരു മൃത്യുഞ്ജയഹോമവും, വൈകുന്നേരം ഒരു ഭഗവതി സേവയും കൂടെ വേണമെന്നും നിശ്ചയിച്ചു. വൈദികകൎമ്മങ്ങളെല്ലാം വഴിയാകും വണ്ണം നടത്തിക്കുന്നതിനു ഒരു പുരോഹിതനെയും ഏൎപ്പാടുചെയ്തു. ആശാന്റെ മരണസമയം പൗരോഹിത്യം വഹിച്ച ശാസ്ത്രിബ്രാഹ്മണനേ വായനക്കാർ ഓൎമ്മിക്കുന്നുണ്ടായിരിക്കും. ൟ പ്രദേശങ്ങളിൽ അദ്ദേഹത്തെപ്പോലെ യോഗ്യനായ ഒരാൾ അക്കാലത്ത് വേറേ ഉണ്ടായിരുന്നില്ല. ശാസ്ത്രികളേ ആളയച്ചുവരുത്തി, വേണ്ടതെല്ലാം ഏൎപ്പാടുചെയ്തു. കാൎ‌യ്യങ്ങളെല്ലാം ഒതുക്കിക്കഴിഞ്ഞ പ്പോൾ നേരം നന്നേ പുലൎന്നു. വെയിലായി. ശാസ്ത്രികൾ തിരിയെ ഗൃഹത്തിലേക്കു പോയില്ല. ഊണുകഴിഞ്ഞ് അവിടെത്തന്നെ താമസിച്ചു. ഒട്ട് ഉച്ചയായപ്പോൾ നാരായണിപ്പിള്ള കൊച്ചമ്മയും അവരുടെ ഭൎത്താവും കമലമ്മയും ഒരുമിച്ചു ശാസ്ത്രികൾ ഓരോ ലോകവൎത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഇ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/84&oldid=158065" എന്ന താളിൽനിന്ന് ശേഖരിച്ചത്