താൾ:Daiva Karunyam 1914.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൫


ന്തെന്നാൽ ദൈവത്തിനു മാത്രമെ സകലരുടെയും ആശയങ്ങളെ അറിയുവാൻ കഴിയുന്നുള്ളൂ. മനുഷ്യരായ ന്യായാധിപന്മാൎക്കൊക്കെ ൟ മാതിരി തെറ്റുകൾ വന്നുപോകും. അതുകൊണ്ട് അപൂൎവ്വം ചിലപ്പോൾ നിരപരാധികളായുള്ളവർ ശിക്ഷ അനുഭവിക്കേണ്ടിയും വന്നുപോകുന്നു. സംഗതികളുടെ വാസ്തവം ഒരുവേള ൟ ജീവിതത്തിൽ വെളിക്കു വരാതെയും ഇരുന്നേക്കാം. എങ്കിലും സൎവ്വജ്ഞനായ ദൈവത്തിന്റെ ദൃഷ്ടിയിൽ അങ്ങനെയുള്ള നിരപരാധികൾ ശിക്ഷാൎഹന്മാരാകുന്നില്ല.

-----------------------
അദ്ധ്യായം ൧൬.
------------------------


                      


ഏവം നീയിഷ്ടവാക്യം പലതു മനുസരിച്ചോതി-

  യൊന്നിച്ചു വാണാ-
പ്പാവത്തെ തന്നെ കഷ്ടം! ശിവ!ശിവ! ശിവഞാനെന്തി-
  നോതുന്നു ശേഷം.

മോതിരത്തിന്റെ സംഗതിയിൽ ആശാനും ഭാൎഗ്ഗവിയും നിരപരാധികളെന്നു തീരുമാനപ്പെട്ടപ്പോൾ നാരായണിപ്പിള്ള കൊച്ചമ്മയ്ക്കും കമലമ്മയ്ക്കും അത്യന്തം മനസ്താപമുണ്ടായി. സത്സ്വഭാവികളായ ആ സാധുക്കളെ ഏതെല്ലാം വിധത്തിൽ ബുദ്ധിമുട്ടിക്കുന്നതിനു, തങ്ങൾ കാരണമായി ത്തീൎന്നുവെന്നുള്ളതു വിചാരിക്കുന്തോറും അവരുടെ ആധി അധീകരിച്ചു. കമലമ്മ ഇതിലധികം മനോവേദന ഇതിനു മുമ്പു തന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. കേവലം മൂഢയായ ഒരു ദാസിയുടെ വാക്കുകളെ മാത്രം വിശ്വസിച്ചു വിധി കല്പിച്ച സൎക്കാരുകാരേയും അതിനു കാരണമാക്കിയ തങ്ങളുടെ ബുദ്ധിമോശത്തേയും അവർ അതികഠിനമായി ശപിച്ചു. "ഇനിയെന്താണു നിവൃത്തി ഏതുവിധത്തിലെങ്കിലും ആശാനെയും ഭാൎഗ്ഗവിയേയും കണ്ടു പിടിക്കണമല്ലോ. ഭാൎഗ്ഗവിയോടൊരുമിച്ചു കാലം കഴിച്ചുകൂട്ടാൻ ഇനി എന്നെങ്കിലും സംഗതിയാകുമോ! ഈശ്വരാ!" എന്നിങ്ങനെ കമലമ്മ വിചാരിച്ചു വിഷണ്ണയായി. വേണ്ട അൻവേഷണങ്ങൾ ചെയ്തിട്ടും ഇതുവരെ യാതൊരു തുമ്പും ഉണ്ടായിട്ടില്ല. ഒടുവിൽ,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/83&oldid=158064" എന്ന താളിൽനിന്ന് ശേഖരിച്ചത്