താൾ:Daiva Karunyam 1914.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൭


തിന്റെ കൂട്ടത്തിൽ അവിടെ സമീപത്തു താമസിച്ചിരുന്ന ഭക്തൻ ഉമ്മിണിപ്പിള്ള ആശാനെക്കുറിച്ചും അയാളുടെ മകളെക്കുറിച്ചും ശാസ്ത്രികൾ പ്രസ്താവിക്കയുണ്ടായി. ആ വൃദ്ധൻ മരിച്ചിട്ട് ഇപ്പോൾ ഒരു സംവത്സരത്തിലധികമായെന്നും അയാളുടെ മകൾ ഇപ്പോൾ ഏകാകിനിയായി കാലക്ഷേപം ചെയ്കയാണെന്നും ശാസ്ത്രികൾ പറഞ്ഞു. ശാസ്ത്രികളുടെ വിവരണം കേട്ടിട്ട് മനസ്സിൽ ഏതോ സംശയംതോന്നി നാരായണിപ്പിള്ളക്കൊച്ചമ്മ ശാസ്ത്രികളോടു ഇങ്ങനെ ചോദിച്ചു:-

നാ-കൊ:-- ശാസ്ത്രികളേ! ആ പെൺകുട്ടീടെ പേരെന്താണെന്നു ഓൎമ്മയുണ്ടോ. ഇപ്പോൾ എങ്ങനെയാണവളുടെ കാലക്ഷേപം?

ശാസ്ത്രി:-- അവളുടെ പേർ ഭാൎഗ്ഗവിയെന്നാണു. ഇപ്പോൾ അവളുടെ കഥ വളരെ പരുങ്ങലാണു. എങ്കിലും അവളുടെ സത്സ്വഭാവവും പ്രയത്നശീലവുംകൊണ്ട് വല്ലെടത്തും വേലയ്ക്കുനിന്നെങ്കിലും അവൾ കാലക്ഷേപം ചെയ്തുകൊള്ളും. സാധു! ആ പെൺകുട്ടിയ്ക്കു അവളൂടെ അച്ഛനെക്കുറിച്ച് എത്ര സ്നേഹമായിരുന്നു. മരിക്കുന്നതുവരെ അവളുടെ അച്ഛനെ അവൾ എത്ര ജാഗ്രതയായിട്ടു ശുശ്രൂഷിച്ചു കഷ്ടം! എന്നിട്ട് ആട്ടശ്രാദ്ധത്തുന്നാൾ ഒരു ബലി നടത്തുന്നതിനുപോലും അവളുടെ കയ്യിൽ കാശില്ലായിരുന്നു ഞാനാണു അവൾക്കു വേണ്ട സഹായം ചെയ്തത് അവളുടെ അച്ഛന്റെ ശവകുടീരത്തെ അവൾ അതിവിശേഷമായ ഒരു പൂക്കൂടകൊണ്ടലങ്കരിച്ചിട്ടുണ്ട്. ദിവസം പ്രതി മനോഹരങ്ങളായ പുഷ്പങ്ങൾകൊണ്ട് അതിനെ അലങ്കരിക്കുന്നത് അവളുടെ പതിവാണു. ആ പൂക്കൂട അവളുടെ അച്ഛൻ തന്നെ ഒരുകാലത്തു മെടഞ്ഞുണ്ടാക്കിയതാണുപോൽ, ൟ പെൺകുട്ടിയ്ക്കു ഇപ്പോൾ ലോകത്ത് ൟ ഒരു സമ്പാദ്യം മാത്രമെ ഉള്ളുവെന്നും കേട്ടു.

ഇങ്ങനെ പൂക്കൂടയുടെ വിവരണം കൂടി മുഴുവനായപ്പോഴേയ്ക്കും നാരായണിപ്പിള്ള കൊച്ചമ്മയ്ക്കും മറ്റും മിക്കവാറും വാസ്തവം മനസ്സിലായി. ഉടനേ ഭാൎഗ്ഗവിയെ കണ്ടുപിടിക്കണമെന്നു അവർ തീൎച്ചയാക്കി.

കമല:--അമ്മേ! ഞാന്തന്നെ ആ ശവകുടീരത്തിൽ ഒന്നു പോയിവരാം. ആ പൂക്കൂട കാണുമ്പോളെങ്കിലും സംശയം തീരുമല്ലോ. പിന്നെ നമുക്കു ഭാൎഗ്ഗവിയെ ഇവിടെ വരുത്തിക്കൊള്ളുകയും ചെയ്യാം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/85&oldid=158066" എന്ന താളിൽനിന്ന് ശേഖരിച്ചത്