താൾ:Daiva Karunyam 1914.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩ൻ



ശ്രമിക്കണമെന്നു അവർ പലരോടും അപേക്ഷിച്ചു. സാധുവായ ഉമ്മിണിപ്പിള്ള ആശാനു വേറെ യാതൊരു നിവൃത്തിയും ഇല്ലായിരുന്നതുകൊണ്ട് "എന്റെ കുട്ടിയെ രക്ഷിക്കണേ! ദൈവമേ!" എന്നു സദാ ഈശ്വരനെ പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.

തന്നെ തീൎച്ചയായും തൂക്കിക്കൊല്ലും എന്നുതന്നെ ഭാൎഗ്ഗവി തീരുമാനിച്ചു. തടവുമുറിക്കകത്തു ശിപായിമാർ പ്രവേശിക്കു മ്പോളൊക്കെ തന്നെ തൂക്കിക്കൊല്ലുവാൻ കൊണ്ടുപോകാറായി എന്നായിരുന്നു ഭാൎഗ്ഗവി വിചാരിച്ചിരുന്നത്. ഠാണാവിലെ ജോലിക്കാരും മിക്കവാറും അങ്ങനെ തന്നെയാണു വിചാരിച്ചിരുന്നത്.

ഇതെല്ലാം അറിഞ്ഞിരുന്ന വേലക്കാരി കുഞ്ഞിയ്ക്ക് ഇപ്പോളാണു തന്റെ ദുഷ്ടകൃത്യത്തിൽ അല്പം പശ്ചാത്താപമുണ്ടായത്. ഇത്രത്തോളം കഠിനമായ ശിക്ഷ ഭാൎഗ്ഗവിക്കുണ്ടാകുമെന്നു കുഞ്ഞിയും വിചാരിച്ചിരുന്നില്ല. അന്നുരാത്രി കുഞ്ഞിക്കു ലവലേശം ഉറക്കമുണ്ടായില്ല.കണ്ണടയ്ക്കുമ്പോളൊക്കെ ഭാൎഗ്ഗവി അവളുടെ മുമ്പിൽ നിൽക്കുന്നതായി അവൾക്കു തോന്നും. ആകപ്പാടെ കുഞ്ഞി വലിയ കുഴപ്പത്തിലായി.ഇപ്പോഴെങ്കിലും അവൾ സത്യം പറഞ്ഞെങ്കിൽ ഭാൎഗ്ഗവിയെ രക്ഷപ്പെടുത്താ മായിരുന്നു. എങ്കിലും അവൾക്കു ൟ ഘട്ടത്തിലും സത്യം പറയുന്നതിനുള്ള ധൈൎ‌യ്യമുണ്ടായില്ല.

പിറ്റേദ്ദിവസം മജിസ്ത്രേട്ടു വിധികല്പിച്ചു. കുറ്റക്കാരി ചെറുപ്പമായിരുന്നതുകൊണ്ട് അവളെ നാടുകടത്തിയാൽ മതിയാകുമെന്നും അവളുടെ അച്ഛൻ അവളേ മോഷണത്തിനു ഉത്സാഹിപ്പിച്ച കുറ്റത്തിനു അയാളെയും നാടുകടത്തിയിരിക്കുന്നുവെന്നും, അവരുടെ സ്ഥാവരവും ജംഗമവും ആയ സകല സ്വത്തുക്കളും പണ്ടാര വകയ്ക്കു അടങ്ങേണ്ടതാണെന്നും ആയിരുന്നു വിധിയുടെ സാരം. ആശാനെയും ഭാൎഗ്ഗവിയേയും പിറ്റെദ്ദിവസം പോലീസ്സുകാർ കൂട്ടിക്കൊണ്ടുപോയി അതിൎത്തി കടത്തി വിടേണമെന്നു കോടതി ഉത്തരവുകൊടുത്തു. അക്കാലത്ത് അതിൎത്തി കടത്തുകയെന്നുള്ളതിനു കരവഴി "എടവാ" എന്നദിക്കിൽ കൊണ്ടുചെന്നാക്കുക മാത്രമെ പതിവുണ്ടായിരുന്നുള്ളൂ.

പിറ്റെദ്ദിവസം രാവിലെ ഭാൎഗ്ഗവിയേയും ആശാനേയും ശിപായിമാർ റോട്ടിൽകൂടി നടത്തി ക്കൊണ്ടു പോകുന്നവഴി രവിമംഗലത്തു നടയിൽ അവർ എത്തി. കുഞ്ഞി അപ്പോൾ പുറ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/44&oldid=158021" എന്ന താളിൽനിന്ന് ശേഖരിച്ചത്