Jump to content

താൾ:Daiva Karunyam 1914.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪0



ത്തേ നടയിൽ വന്നു. ഭാൎഗ്ഗവിയെ ഒരുവേള തൂക്കിക്കൊല്ലുവാൻ വിധിച്ചേക്കുമോയെന്നു വിചാരിച്ച് ഇവൾക്കു സ്വല്പം സങ്കടമുണ്ടായിരുന്നുവെന്നു പറഞ്ഞുവല്ലോ. എന്നാൽ കേവലം നാടുകടത്തുവാൻ മാത്രമാണ് ശിക്ഷയെന്നറിഞ്ഞപ്പോൾ മനസ്സിലുണ്ടായിരുന്ന ദയവു അസ്തമിച്ചു. പൂൎവ്വദ്വേഷം വീണ്ടും അവളുടെ മനസ്സിൽ പ്രസരിക്കുവാൻ തുടങ്ങി. തൻറെ കൊച്ചമ്മയുടെ സേവ ഭാൎഗ്ഗവി സമ്പാദിച്ചുകളഞ്ഞതുകൊണ്ടുള്ള അസൂയാകാലുഷ്യം ഇപ്പോഴും കുഞ്ഞിയിൽ നിന്നും വിട്ടുമാറിയിരുന്നില്ല.

ഭാൎഗ്ഗവിയുടെ ശിക്ഷയേപ്പറ്റി അറിഞ്ഞുകഴിഞ്ഞപ്പോൾ കമലമ്മയ്ക്കു അത്യന്തം മനസ്താപമുണ്ടായി. ഭാൎഗ്ഗവിയുടെ കാഴ്ച ദ്രവ്യമായ പൂക്കുട അവളുടെ മുറിയിൽ മേശമേൽ അപ്പോഴും ഇരിപ്പു ണ്ടായിരുന്നു. അതിനേ നോക്കി കമലമ്മ കുഞ്ഞിയോടു പറഞ്ഞു.

കമല;- ഇതിനെ എടുത്തു എവിടെയെങ്കിലും കൊണ്ടുപോ! ഇതിനെ കാണുന്നതുതന്നെ എനിക്കു മനസ്സിനു വലിയ വേദനയായി തീൎന്നിരിക്കുന്നു.

ഇതു കേട്ടയുടനേ കുഞ്ഞി ആ പൂക്കൂടയേ എടുത്തു സ്വകാൎ‌യ്യമായി സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. ഭാൎഗ്ഗവിയും ആശാനും ശിപായിമാരോടുകൂടി രവിമംഗലത്തുനടയ്ക്കുനേരേ തെരുവീഥിയിൽ എത്തിയപ്പോൾ കുഞ്ഞിയും പടിയ്ക്കൽചെന്നു. അവൾ ഈ പൂക്കുടയും എടുത്തുകൊണ്ടാണ് പോയത്. ൟ കൂടയേ അവൾ ഭാൎഗ്ഗവിയുടെ മുന്പിൽ എറിഞ്ഞിട്ട് ഇങ്ങനെപറഞ്ഞു. "ഇതാ! നിൻറെ തിരുമുമ്പികാഴ്ച തിൎ‌യ്യെ എടുത്തൊ. നിൻറെ കാഴ്ചപ്പണ്ടം കൊച്ചമ്മയ്ക്കുവേണ്ട പോലും." ഇത്രയും പറഞ്ഞതിൻറെ ശേഷം കുഞ്ഞി തിരിയെ രവിമംഗലത്തു കയറി വാതൽ അടച്ചു പോകയും ചെയ്തു.

ഭാൎഗ്ഗവിയാതൊന്നും സംസാരിക്കാതെ പൂക്കുടയെ എടുത്തും കൊണ്ടു നടന്നു തുടങ്ങി. വൃദ്ധനായ ആശാന് ഊന്നി നടക്കുവാൻ ഒരു വടിപോലും ഉണ്ടായിരുന്നില്ല. അവരുടെ സമ്പാദ്യം എല്ലാംകൂടി ഈ ചെറിയ പൂക്കുട മാത്രമായിരുന്നു. അവൎക്ക് പരിചയമുള്ള ഓരോ സ്ഥലങ്ങളിൽ കൂടിയാണു അവർ കടന്നു പോയത്. നിരപരാധികളായിരുന്നിട്ടും തങ്ങൾക്ക് ൟ അവമാനം വന്നു ചേൎന്നതിൽ വച്ചു അവൎക്കുണ്ടായ സങ്കടത്തിനു അതിരില്ലായിരുന്നു. ഒടുവിൽ അവരുടെ സ്വന്തഭവനത്തിൻറെ പ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/45&oldid=158022" എന്ന താളിൽനിന്ന് ശേഖരിച്ചത്