Jump to content

താൾ:Daiva Karunyam 1914.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൮



ഭാൎഗ്ഗവി ആശാനെ വിട്ടുമാറാതെ നിന്നു. പക്ഷേ ആശാൻ സാവധാനത്തിൽ അവളേ മാറ്റിനിറുത്തി. അവളുടെ നിറുകയിൽ ചുംബിച്ചു. ഇതു തന്റെ അവസാനത്തെ ചുംബനമാണെന്നു ആശാൻ നിശ്ചയിച്ച് അവിടെനിന്നുതിരിച്ചു. ഭാൎഗ്ഗവി തൽക്ഷണം മോഹാലസ്യപ്പെട്ടു നിലത്തുവീണു. ആശാനെ വീണ്ടും മജിസ്ൎതേട്ടു മുമ്പാകെ ഹാജരാക്കി. ആശാൻ മജിസ്തേട്ടിനോടു ഇങ്ങനെ തൊഴുതറിയിച്ചു.

"എന്റെ മകൾ നിൎദ്ദോഷിയാണെന്നു ഞാൻ വിശ്വസിയ്ക്കുന്നു. ഞാൻ സത്യംചെയ്യാം".

മജി:-എന്തുചെയ്യാം. ഇനി എനിയ്ക്കു വിധിപറവാൻ താമസിച്ചു കൂടാ. കേവലം തന്റേയും തന്റെ മകളുടേയും വാക്കിനേ വിശ്വസിച്ച് എനിയ്ക്കു ഒരു തീരുമാനം ചെയ് വാൻ നിവൃത്തിയില്ല. എന്റേതീരുമാനം കേസ്സിലുള്ള തെളിവിനെ അനുസരിച്ചും ചട്ടപ്രകാരവും ആയിരിയ്ക്കുന്നതാണു.

--------------


അദ്ധ്യായം ൭
---------

മിണ്ടാതെ നടകൊണ്ടാലും
വനവാസത്തിനു മമ
നാടിതിലിരിക്കിലോ
ഉണ്ടാമധൎമ്മവുമനൃതോദിതവും

കേസ്സിന്റെ തീരുമാനം അറിയുന്നതിനു കരക്കാരെല്ലാവരും വളരെ കൗതുകത്തോടുകൂടിയിരുന്നു. ഭാൎഗ്ഗവിയ്ക്കു ഒരുവേള മരണശിക്ഷതന്നെ വിധിച്ചേക്കുകയില്ലേയെന്നു പലരും ശങ്കിച്ചു. എന്തെന്നാൽ അക്കാലങ്ങളിൽ മോഷണക്കുറ്റത്തേ അത്രമാത്രം കഠോരമായിട്ടാണു ഗണിച്ചിരുന്നത്. ഇത്ര കഠിനമായ ശിക്ഷ ഭാൎഗ്ഗവി അനുഭവിക്കേണമെന്നു രവിമംഗലത്തെ കാരണവൎക്കു കൂടി ആഗ്രഹമില്ലായിരുന്നു. എന്തുചെയ്യാം! ഇനി നിവൃത്തിയില്ലല്ലോ. നാരായണിപ്പിള്ള കൊച്ചമ്മയ്ക്കും കമലമ്മയ്ക്കും കേസ്സിന്റെ കലാശം ഇങ്ങനെയായിരിക്കുമെന്നുള്ള വിചാരം ഉണ്ടായില്ല. ഭാൎഗ്ഗവിയ്ക്കു മാപ്പുകൊടുത്താൽ കൊള്ളാമായിരുന്നുവെന്ന് അവർ ഇപ്പോൾ ആഗ്രഹിച്ചു. വല്ലവിധത്തിലും അതിനായി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/43&oldid=158020" എന്ന താളിൽനിന്ന് ശേഖരിച്ചത്