താൾ:Daiva Karunyam 1914.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൪അതുകൊണ്ടു അവൾതന്നെ മോതിരമെടുത്തിരിയ്ക്കണമെന്നു വീണ്ടും മജിസ്ട്രേട്ടിനു തോന്നി. ഏതായാലും കഴിയുന്നിടത്തോളം തെളിവുകൾ ശേഖരിയ്ക്കുതന്നെയെന്നു തീൎച്ചയാക്കി രവിമംഗലത്തുപോയി ഒരു അന്വേഷണം കൂടി നടത്തി വല്ല ലക്ഷ്യവും കിട്ടിയാൽ നന്നായല്ലോ എന്നു വിചാരിച്ചു. അവിടെ ചെന്നു നാരായണിപിള്ള കൊച്ചമ്മയോടു മോതിരം മോഷണം പോയ ദിവസത്തെ വൎത്തമാനങ്ങളെ പറ്റി അനേകം ചോദ്യങ്ങൾ ചെയ്തു. വേലക്കാരി കുഞ്ഞിയോടു ഒരിക്കൽ കൂടി മൊഴിവാങ്ങിച്ചു. സ്വന്ത ഗൃഹത്തിലേക്കു മടങ്ങിവന്നതിൻറെ ശേഷവും കുമാരപിള്ള അന്നു മുഴുവൻ ഈ കേസ്സിനേപറ്റി തന്നെ ആലോചിച്ചു കൊണ്ടിരിരുന്നു. ഒടുവിൽ അന്നു വൈകുന്നേരം ഉമ്മിണിപ്പിള്ള ആശാനെ തൻറെ മുന്പാകെ ഹാജരാക്കണമെന്നാജ്ഞാപിച്ചു.

അതനുസരിച്ച് ആശാനെ മജിസ്ത്രേട്ടിൻറെ മുന്പാകെ ഹാജരാക്കി.

മജി-ആശാനേ! ഞാൻ കുറേ കഠിനനാണെന്നു നിങ്ങൾ വിചാരിയ്ക്കുമായിരിക്കാം. എന്നാൽ ഞാൻ ന്യായം നടത്തുക മാത്രമാണ് ചെയ്യുന്നത്. അക്രമമൊന്നും പ്രവൎത്തിക്കുന്നതു എൻറെ ശീലമല്ല. നിങ്ങളഉടെ മകളേ വെറുതെ ദോഷപ്പെടുത്തണമെന്നുള്ള വിചാരം എനിക്കു ലവലേശമില്ല. ഗ്രഹപ്പിഴയ്ക്ക് അവളുടെ പേരിൽ തെളിവു വളരെ ബലമായിട്ടുണ്ടായിരിയ്ക്കുന്നു. ചട്ടപ്രകാരം അവളേ അതികഠിനമായി ശിക്ഷിക്കേണ്ടതായ് തീൎന്നിരിയ്ക്കുന്നു. രവിമംഗലത്തെ വാല്യക്കാറി കുഞ്ഞിയുടെ സാക്ഷിമൊഴി നിങ്ങളുടെ മകൾക്കു വളരെ വിരോധമായിട്ടാണ്; എങ്കിലും കുറ്റം സമ്മതിച്ചു മോതിരം തിരിയെ കൊടുക്കുന്ന പക്ഷം, വളരെ ചെറുപ്പമായതുകൊണ്ടു നിങ്ങളുടെ മകൾക്കു ഇപ്പോൾ മാപ്പ് കിട്ടുവാൻ എളുപ്പമുണ്ട്. നേരേമറിച്ച് കുറ്റം വിസമ്മതിയ്ക്കുന്ന പക്ഷം അവൾക്കു രക്ഷകിട്ടുവാൻ യാതൊരു മാൎഗ്ഗവും ഇല്ല. അതുകൊണ്ടു ആശാൻ ചെന്നു മകളേ ഒന്നു ഗുണദോഷിയ്ക്കണം. അവൾ മോതിരം തിരിയെക്കൊടുത്തേയ്ക്കട്ടേ. അവൾക്കു യാതൊരു ദോഷവും വരുകയില്ലെന്നു ഞാൻ ഏറ്റുപറയുന്നു. നിങ്ങൾ അവളുടെ അച്ഛനാണ്; നിങ്ങളുടെ ഉപദേശം അവൾ അനുസരിക്കാതിരിക്കില്ല. നിങ്ങൾക്കു അവളെക്കൊണ്ടു കുറ്റം സമ്മതിപ്പിക്കാൻ കഴികയില്ലെങ്കിൽ ഒരു കാൎ‌യ്യം തീരുമാനമാകുന്നു. നിങ്ങളുംകൂടി ഈ കുറ്റം ചെയ്യുന്നതിനു അവളെ ഉത്സാഹിപ്പിച്ചിട്ടുണ്ടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/39&oldid=158015" എന്ന താളിൽനിന്ന് ശേഖരിച്ചത്