ന്നുവരും. മോതിരം കിട്ടിയില്ലെങ്കിൽ നിങ്ങൾക്കു വലുതായ ദോഷമാണു.
ആശാൻ:- ഞാൻ അവളോടു വേണ്ട ഉപദേശം ചെയ്യാം. പക്ഷെ അവൾ മോതിരം മോഷ്ടിച്ചിട്ടില്ലെന്നു എനിയ്ക്കു നിശ്ചയമുണ്ട്. അതുകൊണ്ട് അവൾ കുറ്റം സമ്മതിക്കേണ്ടതായിട്ടൊന്നും ഇല്ല. എങ്കിലും ഞാൻ അവളോടു ഒന്നുകൂടി സംസാരിച്ചുനോക്കാം.അവൾ നിൎദ്ദോഷിയായിരുന്നിട്ടും ശിക്ഷ അനുഭവിയ്ക്കണമെന്നാണു തീരുമാനമെങ്കിൽ അങ്ങനെ വരട്ടേ. ഏതായാലും അവളെ ഒന്നു കാണുന്നതിനു എനിയ്ക്കു അനുവാദം തരുന്നത് ഒരു വലിയ അനുഗ്രഹമാണു.
ശിപായിമാർ ആശാനേ ഠാണ മുറിയിലേയ്ക്കു നടത്തിക്കൊണ്ടുപോയി. ആശാനേ ഭാൎഗ്ഗവി കിടന്നിരുന്ന മുറിയ്ക്കകത്താക്കി ഒരു വിളക്കും അവിടെ കത്തിച്ചുവച്ചു മുറി പൂട്ടി ശിപായിമാർ പുറത്തുപോന്നു. ആ മുറിയ്ക്കകത്തു ഒരു മൂലയിൽ ഒരു ചട്ടിയിൽ കുറെ ചോറും ഒരു മൺപാത്രത്തിൽ കുറെ വെള്ളവും ഭാൎഗ്ഗവിയ്ക്കു ആഹാരാൎത്ഥം വച്ചിട്ടുണ്ടായിരുന്നു. പക്ഷെ അവൾ യാതൊരാഹാരവും കഴിച്ചിട്ടില്ലായിരുന്നു. ഭാൎഗ്ഗവി സുഖമായിട്ടു ഉറങ്ങുകയായിരുന്നു. മുറിയ്ക്കകത്തു കാലടികളുടെ ശബ്ദം കേട്ടപ്പോൾ അവൾ ഉണൎന്നു. വെളിച്ചം ഉണ്ടായിരുന്നതുകൊണ്ട് തന്റെ അച്ഛൻ വന്നിരിയ്ക്കുന്നു എന്നു അവൾക്ക് ഉടനെ മനസ്സിലായി. അവൾ വേഗത്തിൽ എഴുന്നേറ്റു ആശാനേ ആലിംഗനം ചെയ്തു. രണ്ടുപേരും സ്വല്പനേരത്തേയ്ക്കു യാതൊന്നും സംസാരിക്കാൻ വഹിയാതെ കരഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ താൻ അവിടെ വന്ന കാൎയ്യത്തേ പറ്റി ആശാൻ ഭാൎഗ്ഗവിയോടു പറഞ്ഞു.
ഭാൎഗ്ഗവി:- അച്ശാ, ഇനിയും അച്ശനു എന്നേ സംശയമുണ്ടോ. എന്റെ അച്ശൻ പോലും എന്നെ വിശ്വസിക്കാത്ത നിലയായോ? എന്നെ വിശ്വസിക്കണേ! ഞാൻ കള്ളിയല്ല.
ആശാൻ:- പരിഭ്രമിയ്ക്കാതിരിയ്ക്കു മകളേ! ഞാൻ നിന്നെ പൂൎണ്ണമായി വിശ്വസിക്കുന്നു. ഞാൻ ഒരു നിമിഷത്തേയ്ക്കു പോലും നിന്നെ സംശയിച്ചിട്ടില്ല. മജിഷ്ട്രേട്ടു ഉത്തരവായതുപോലെ നിന്നോടു പറവാൻ ഞാൻ ഇപ്പോൾ വന്നു എന്നു മാത്രമേയുള്ളൂ.
ൟ അല്പ ദിവസങ്ങൾ കൊണ്ടു തന്റെ മകളിൽ ഉണ്ടായ മാറ്റത്തെ കണ്ട് ആശാന്റെ നെഞ്ചു തകൎന്നുപോയി. അവളൂ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |