താൾ:Daiva Karunyam 1914.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨0



ൟ അവസരത്തിൽ ഉമ്മിണിപ്പിള്ള ആശാൻ അവിടെ കടന്നുചെന്നു. കമലമ്മ ധൃതിയോടുകൂടി കടന്നു പോകുന്നതിനേ പറമ്പിന്റെ ഒരറ്റത്തു നിന്നിരുന്ന ആശാൻ കണ്ടിരുന്നു. വിചാരിക്കാതെയുള്ള കമലമ്മയുടെ വരവും അവളുടെ മുഖഭാവവും ധൃതിയും എല്ലാം കൂടി കണ്ടപ്പോൾ എന്തോ തകരാറുപറ്റിയെന്നു ആശാൻ തീരുമാനിച്ചു. അതുകൊണ്ടാണ് ആശാൻ വേഗത്തിൽ അങ്ങോട്ടു കടന്നുചെന്നത്.

ആശാൻ:- കമലമ്മ വരാത്തവഴിയൊക്കെ വന്നിരിക്കുന്ന ല്ലോ. വല്ല വിശേഷവും ഉണ്ടോ ?

ൟ ചോദ്യത്തിനു കമലമ്മ മറുവടി പറഞ്ഞു. മുഴുവനാകുന്നതിനു മുമ്പിൽ ആ ശുദ്ധാത്മാവായ വൃദ്ധന്റെ ദേഹം തളൎന്നുപോയി. അല്പനേരം കഴിഞ്ഞിട്ട് ആശാൻ ഇങ്ങനെ പറഞ്ഞു:-"മക്കളെ! ഭാൎഗ്ഗവീ! സംഗതി എത്ര ഗൌരവമുള്ളതാണെന്നു നിനക്കറിയാമോ? ഇത്ര വിലയുള്ള ഒരു മോതിരത്തിനേ മോഷ്ടിക്കുന്ന കുറ്റത്തിന് ൟ രാജ്യത്തെ ചട്ട പ്രകാരം തൂക്കാൻകൂടി വിധിച്ചുകളയും. അതുപോട്ടെ. ഒരു മോ ഷ്ടാവിനു രാജനീതികൾ കൊണ്ടുള്ള ശിക്ഷ മാത്രമല്ല; 0ര0ശ്വര ശിക്ഷയാണ് അതിലേറെ വലുതായിട്ടുള്ളത്. നമുക്കു യാതൊന്നും ദൈവത്തിൽ നിന്ന് മറച്ചുവയ്ക്കാൻ കഴിയുകയില്ല.നമ്മുടെ മനസ്സിലുള്ള വിചാരങ്ങളെല്ലാം ൟശ്വരനു അറിയാൻ കഴിയും. എന്റെ കുഞ്ഞേ! നീ ദൈവത്തെ മറന്നു പ്രവൎത്തിച്ചിട്ടുണ്ടോ? നിന്റെ പേരിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള അപരാധത്തിന് നീ കാരണമാക്കീട്ടുണ്ടെങ്കിൽ അതിനെ സമ്മതിച്ചേയ്ക്കുന്നത് നന്ന്. അല്ലാതെ അതിനെ വിസമ്മതിക്കുവാൻകൂടി കളവു പറയുന്നതു കൊണ്ട് നിന്റെ പാപത്തെ വൎദ്ധിപ്പിക്കരുതേ.എടുത്തിട്ടുണ്ടെങ്കിൽ മോതിരത്തിനെ തിരിയെ കൊടുത്തേയ്ക്കു. കഷ്ടം! ഇതിനും സംഗതിയായല്ലൊ ദൈവമെ!

ആശാന്റെ ൟ വാക്കുകൾ ഭാൎഗ്ഗവിയുടെ മനോവേദന യെ ദ്വിഗുണീകരിച്ചു. സഹിക്കവയ്യാത്ത സങ്കടത്തോടു കൂടി അ വൾ പറഞ്ഞു.

ഭാൎഗ്ഗവി:- അച്ഛാ! ഞാൻ മോഷണം ചെയ്യുമെന്ന് അ ച്ഛൻ വിശ്വസിക്കുന്നുണ്ടോ? എന്റെ അച്ഛനാണെ ഞാൻ ആ മോതിരം കണ്ടിട്ടുപോലും ഇല്ല. വഴിയിൽ കിടന്ന് ൟ മാതിരി ഒരു മോതിരം കണ്ടുകിട്ടിയാൽപോലും ഞാൻ അതിന്റെ ഉടമ സ്ഥനെ അന്വേഷിച്ചറിഞ്ഞ് അതിനെ കൊടുക്കാതെയിരിക്കയില്ല. പിന്നെയെന്താണ് ഇങ്ങനെ പറയുന്നതു് ?





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/25&oldid=158000" എന്ന താളിൽനിന്ന് ശേഖരിച്ചത്