ന്നേച്ചാൽ പ്രസ്താവമാകാതെ കഴിച്ചുകൂട്ടിക്കൊള്ളാം. ൟ വിചാരത്തോടുകൂടിയാണു ഞാൻ ഇപ്പോൾ തന്നെ ഇങ്ങോട്ടോടി വന്നത്. ഇത്രയും കേട്ടപ്പോൾ ഭാൎഗ്ഗവിക്കുണ്ടായ മനോവികാരങ്ങളെ പറഞ്ഞറിയിക്കുവാൻ പ്രയാസം. കമലമ്മയുടെ വാക്കുകൾ അവൾക്കു മുഴുവൻ മനസ്സിലായില്ല. എങ്കിലും ആ പരിഭ്രമത്തിൽ അവൾ കമലമ്മയോടു പറഞ്ഞു:- എന്റെ കമലമ്മാ! ഇതെന്തൊരു കൂത്താണു? ൟ പറയുന്നതിന്റെ അൎത്ഥം എനിക്കു മനസ്സിലാകുന്നില്ല. ഞാൻ നിന്നിരുന്ന മുറിയ്ക്കകത്തു ഒരു മോതിരവും കണ്ടതുമില്ല. ഞാൻ അവിടെയുണ്ടായിരുന്ന വസ്തുക്കളിൽ യാതൊന്നിനേയും തൊടുകപോലും ചെയ്തിട്ടില്ല. ഞാൻ നിന്നിരുന്നിടത്തു നിന്നു അനങ്ങിയതേ ഇല്ല.
കമല:-എന്റെ പൊന്നു ഭാൎഗ്ഗവീ! നീ സത്യം പറയണേ! കാൎയ്യത്തിന്റെ വൈഷമ്യം നിനക്കു മനസ്സിലാകുന്നില്ല. ആ മോതിരത്തിൽ വച്ചിട്ടുള്ള വജ്രത്തിനു തന്നെ ൧000-രൂപായ്കുമേൽ വിലയുണ്ട്. നീ ഇതു അറിഞ്ഞിരുന്നെങ്കിൽ അതിനെ തൊടുകപോലുമില്ലെന്ന് എനിക്കു നല്ലവണ്ണമറിയാം. പക്ഷേ, അതു സാരമില്ലാത്ത ഒരു മോതിരമെന്നു നീ വിചാരിച്ചു പോയിരിക്കാം. ഏതെങ്കിലും ഉള്ളതിനെ പറഞ്ഞേയ്ക്കണെ എന്റെ ഭാൎഗ്ഗവി! ചെറുപ്പംകൊണ്ടു അറിയാതെ ചെയ്തുപോയ താണെന്നു വിചാരിച്ചു മാപ്പുകിട്ടും.
ഭാ:-സത്യമായിട്ട് എനിയ്ക്കു മോതിരത്തിന്റെ കാൎയ്യമേ അറിയാൻ പാടില്ല. ഇത്രയും കാലമായിട്ടു അന്യന്റെ വസ്തുക്കൾ ഒന്നും ഉടമസ്ഥന്റെ മനസ്സു കൂടാതെ ഞാൻ തൊടുകപോലും ചെയ്തിട്ടില്ല. എത്ര നിസ്സാരമായ ഒരു വസ്തുവിനേപോലും ഞാൻ മോഷ്ടിക്കുമെന്നു നിങ്ങൾ വിചാരിച്ചല്ലോ! കഷ്ടം! അന്യന്റെ വകയായിട്ടുള്ള ഒരു തുരുമ്പുപോലും എടുക്കരുതെന്നു എന്റെ അഛൻ എന്നെ ചെറുപ്പത്തിലേ ഉപദേശിച്ചിട്ടുണ്ട്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |