താൾ:Daiva Karunyam 1914.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൩


യും ഭാൎഗ്ഗവിയുമായിട്ടുള്ള പ്രഥമസന്ദൎശനം മാധവൻപിള്ളയുടെ പ്രകൃതത്തിൽ ചില മാറ്റങ്ങൾക്ക് കാരണമായി. സ്ത്രീകളുടെ ഗുണദോഷം പോലും ചിന്തിക്കാത്ത മാധവൻപിള്ളയ്ക്കു ലോകത്ത് ഒരു സ്ത്രിയെയെങ്കിലും ബഹുമാനമുണ്ടെന്നുള്ള നിലയായി. അന്നു മുതൽ ഭാൎഗ്ഗവിയെ കുറിച്ചുള്ള വൎത്തമാനവും അവളുടെ കാഴ്ചയും മാധവൻപിള്ളയ്ക്കു നീരസമായിരുന്നില്ല. സ്ത്രീകൾ ഒക്കെ പുരുഷന്മാൎക്ക് ഭാരമാണെന്നുള്ള മതത്തിനും കുറെ വ്യത്യാസമുണ്ടായി. ഭാൎഗ്ഗവിയെപ്പോലെ ശീലഗുണവും ബുദ്ധിവിശേഷവും ഉള്ള ഒരു സ്ത്രീ ഒരു പുരുഷന് കേവലം ഭാരമായിത്തീരുമെന്നു പറയാനുള്ള ധൈൎ‌യ്യം മാധവൻപിള്ളയ്ക്കില്ലാതായി. പലപ്പോഴും ഭാൎഗ്ഗവിയുടെ വിചാരം മാധവൻപിള്ളയുടെ മനസ്സിൽ ഉദിക്കും. "ഇതിനെന്തു സംഗതിയാണ്. ഞാൻ സ്ത്രീകളെപ്പറ്റി ഒരിക്കലും ചിന്തിക്കാത്തവനാണല്ലോ. അഥവാ, എൻറെ ഹൃദയം ലോലമായിപ്പോയിയെന്നു വരാമോ." എന്നിങ്ങനെ അയാൾ തന്നത്താൻ പരിശോധിക്കും. ഒടുവിൽ അയാൾ ഇങ്ങനെയാണ് ഒരു സമാധാനം കണ്ടത്. "എന്തോ പൂൎവ്വജനസ്സിലുള്ള മമതാബന്ധം സ്വഭാവസ്ഥിരം-ചിന്തോപസ്ഥിതമാകതാനിഹ പുനസ്സന്ദേഹമില്ലേതുമേ."

അദ്ധ്യായം ൨0.


പ്രാപിച്ചുനീ സദൃശനായി നിനക്കുമുന്നേ


കല്പിച്ചിരുന്നപതിയെ സ്സ്വഗുണങ്ങളാലേ."


കുമാരപിള്ള പതിവുപോലെ രവിമംഗലത്തുവന്ന് നാരായണിപ്പിള്ള കൊച്ചമ്മയുമായി ലോക വൎത്തമാനങ്ങൾ സാംസാരിച്ചുകൊണ്ടിരുന്ന കൂട്ടത്തിൽ, വളരെ താല്പൎ‌യ്യമായിട്ടു ഒരു സംഗതിയെ പ്പറ്റി ആലോചിപ്പാനുണ്ടെന്നും, അനുവാദമുള്ളപക്ഷം പ്രസ്താവിക്കാമെന്നും അകാരണമായി കുറെ പതുങ്ങിത്തന്നെ അവരോടുപറഞ്ഞു. അവരുടെ അനുവാദം കിട്ടിയപ്പോൾ കുമാരപ്പിള്ള സ്വല്പ കാലമായി മനോരാജ്യത്തിൽ സഞ്ചരിപ്പിച്ചിരുന്ന മോഹത്തേ ഇങ്ങനെ അറിയിച്ചു:-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/101&oldid=157978" എന്ന താളിൽനിന്ന് ശേഖരിച്ചത്