താൾ:Daiva Karunyam 1914.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൪


കുമാര:- കുറേനാളായി ഞാൻ ഒരു ശുഭമായ സംഗതി ഇവിടെ ആലോചിക്കണമെന്നു വിചാരിയ്ക്കുന്നുണ്ട്. ഇവിടെ സമ്മതമുള്ളപക്ഷം അത് വേഗത്തിൽ തീരുമാനപ്പെടുത്താമെന്നുള്ളതാണ്. എനിക്കത്യന്തം താല്പൎ‌യ്യമുള്ള ഒരു സംഗതിയാകകൊണ്ട് അനുകൂലമായ ഒരു മറുവടി കിട്ടണമെന്നുകൂടി അപേക്ഷയുണ്ട്.

നാരാ- പി:--സംഗതിയെന്താണു, കേൾക്കട്ടെ. ശുഭമായ സംഗതിയാണെങ്കിൽ എന്തിനാണു വൃഥാ താമസം. "ശുഭസ്യശീഘ്രം" എന്നല്ലേ, പ്രമാണം.

കുമാ-പി:-- അനന്തിരവൻ മാധവൻ ഇപ്പോൾ തറവാട്ടുകാൎ‌യ്യങ്ങൾ അന്വേഷിയ്ക്കുയാണ്. എൻറെ ബുദ്ധിയുടെ ഗതി ലൌകികവിഷയങ്ങളിലേക്കാൾ അധികം പാരത്രികവിഷയങ്ങളിലാണ് പ്രവൎത്തിക്കുന്നത്. പ്രാപഞ്ചികവിഷയങ്ങളിൽ നിന്നു വിരമിച്ചു സ്വസ്ഥനായ് 0ര0ശ്വരധ്യാനം ചെയ്തുകൊണ്ടിരിക്കണമെന്നുള്ള താല്പൎ‌യ്യം എനിക്കു തുടങ്ങീട്ട് വളരെക്കാലമായി. ഓരോ ലോക വ്യവഹാരങ്ങളിൽ കിടന്നുഴന്നിരുന്നതുകൊണ്ട് ഇത്രനാളും ഈ ആഗ്രഹത്തിനു യാതൊരു നിവൎത്തിയും ഉണ്ടായിട്ടില്ല. ഇപ്പോൾ കാൎ‌യ്യന്വേഷണമെല്ലാം മാധവനേ ഏൽപ്പിച്ചുകഴിഞ്ഞു. അവനൊരുത്തൻ മാത്രമേ എൻറെ അനന്തിരവനായിട്ടുള്ളു. അവനു ഞാനല്ലാതെ ഇപ്പോൾ ഈ ലോകത്തിൽ സ്വന്തമായിട്ട് ആരുംതന്നെ ഇല്ല. എൻറെ കാലം കഴിഞ്ഞാൽ പിന്നെ അവൻ ഏകനായിട്ടു ശേഷിക്കേണ്ടിവരും. അതിനാൽ അവനെക്കൊണ്ട് അവനനുരൂപയായ ഒരു സ്ത്രീയെ വിവാഹം ചെയ്യിക്കണമെന്നു എനിയ്ക്കു വളരെ താല്പൎ‌യ്യമുണ്ട്. അവൻ വിവാഹവിഷയത്തിൽ വിമുഖനാണെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. എങ്കിലും അവൻറെ ഗുണത്തിനേ കാംക്ഷിച്ചു ഞാൻ ചെയ്യുന്ന ഉപദേശം അവൻ സ്വീകരിക്കാതിരിക്കയില്ലെന്ന് എനിയ്ക്ക് നല്ലവിശ്വാസമുണ്ട്. ഭാൎഗ്ഗവി അവനനുരൂപയായ ഭാൎ‌യ്യയായിരിക്കുമെന്നാണ് എൻറെ വിശ്വാസം. അവൾക്കും ഇപ്പോൾ ഏകദേശം പ്രായപൂൎത്തി വന്നിരിയ്ക്കുന്നു. അവൾ നിങ്ങളുടെ സ്വന്തമായി തീൎന്നിരിക്കുന്ന അവസ്ഥയ്ക്ക് അവളേ സംബന്ധിച്ച് സകലഭാരവും നിങ്ങൾക്കുതന്നെയാണല്ലോ. അവിടെ സമ്മതമുള്ളപക്ഷം ഈ സംഗതി മാധവനോടും ആലോചിച്ച് മേൽവേണ്ട ഏൎപ്പാടുകൾ ചെയ്യണമെന്നാണു എൻറെ മോഹം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/102&oldid=157979" എന്ന താളിൽനിന്ന് ശേഖരിച്ചത്