താൾ:Daiva Karunyam 1914.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൨



വുകൊണ്ടു ലഭിച്ചിരിക്കുന്ന സങ്കേതത്തെ ഉപേക്ഷിക്കുന്നത് മൌഢ്യമായേക്കാം. അതുകൊണ്ടു നിങ്ങളുടെ ഉപദേശത്തെ തന്നെ ഞാൻ സ്വീകരിക്കുന്നു.

മാധവൻപിള്ള രവിമംഗലത്തു പടിയ്ക്കകത്തു കയറി മുറ്റത്തു കുറേനേരം നിന്നു. സ്ത്രീജാതികളെ കേവലം അലക്ഷ്യമായിട്ടിത്രനാളും നോക്കിയിരുന്ന മാധവൻപിള്ളയ്ക്ക് ഇപ്പോൾ ഭാഺഗ്ഗവിയുടെ കാഴ്ചയിൽ എന്തോ തന്നത്താനറിയാത്തതായ ഒരു കൌതുകം തോന്നിയിരിക്കുന്നു. ഒന്നുകൂടി ഭാഺഗ്ഗവിയോടു സംസാരിച്ചാൽ കൊള്ളാമെന്നുള്ള മോഹം അദ്ദേഹത്തിനുണ്ടായി എങ്കിലും അകാരണമായി കടന്നു സംസാരിക്കുന്നത് അവിഹിതമെന്നു വിചാരിച്ച് അല്പനേരം ഒന്നും മിണ്ടാതെ അവിടെത്തന്നെ നിന്നു. അല്പം കഴിഞ്ഞപ്പോൾ പട്ടിയെ ബന്ധിച്ചുകഴിഞ്ഞുവെന്നുള്ള വൎത്തമാനം വല്യവീട്ടിലെ ഭൃത്യന്മാർ പറഞ്ഞ് അറിഞ്ഞു. പോകുന്നതിനു മുമ്പിൽ ഭാൎഗ്ഗവിയോടും കമലമ്മയോടുമിട്ട് "നിങ്ങൾ ചെയതത് വല്യ ഉപകാരം. അല്ലെങ്കിൽ ഞാൻ അപകടത്തിലാകുമായിരുന്നു" എന്നു മാത്രം പറഞ്ഞ് തിരിച്ചു. മാധവൻപിള്ളയുടെ പ്രസിദ്ധമായ സ്ത്രീനിന്ദയ്ക്ക് അയാളെ ഒന്നു പഠിപ്പിക്കേണ്ട അവസരം ഇതു തന്നെയെന്നു ഭാഺഗ്ഗവി കരുതി മറപടിയായി അവൾ പറഞ്ഞത് ഇപ്രകാരമായിരുന്നു. "കേവലം അപരിചിതനായ ഒരു പുരുഷനോടു സംസാരിക്കു വാനുള്ള മടികൊണ്ട് ഞങ്ങൾ നിങ്ങളോടു വസ്തുത പറയുന്നതിന് ആദ്യം മടിച്ചുവെങ്കിലും നിങ്ങൾക്കു വന്നേക്കാവുന്ന ആപത്തിനെയോൎത്താണ് വീണ്ടും നിങ്ങളോടു വിവരം പറഞ്ഞത്. ഈ അവസരത്തിൽ സ്ത്രീത്വം കൊണ്ടുള്ള മൌനം ദോഷകരമെന്നു ഞങ്ങൾ തന്നെ തീൎച്ചയാക്കി. ലോകത്തിൽ സ്ത്രീകൾ പലവിധത്തിലും പുരുഷന്മാൎക്ക് ഒരു ഭാരമാണെങ്കിലും അവരുടെ ധൎമ്മം അവർ ശരിയായി ആചരിക്കുകയാണെങ്കിൽ അവരെക്കൊണ്ടും പുരുഷന് അഭ്യുദയം തന്നെ ഉണ്ടാകുമെന്നുള്ളത് പലപ്പോഴും ദൃഷ്ടാന്തമായിട്ടുള്ള ഒരു വാസ്തവമാണ്".

ഈ ചെറിയ സംഭാഷണം കഴിഞ്ഞു മാധവൻപിള്ള പിരിഞ്ഞു ഭാഺഗ്ഗവിയുടെ ഒടുവിലത്തെ വാക്കുകളിൽ അടങ്ങിയിരുന്ന വ്യംഗ്യാൎത്ഥം സ്ത്രീജാതിയെ നിന്ദിച്ചിരുന്ന തൻറെ നേൎക്കുള്ള ഒരു ശരമാണെന്നു മാധവൻപിള്ളയ്ക്കു മനസ്സിലായി. എങ്കിലും ഭാൎഗ്ഗവിയുടെ ബുദ്ധിവൈഭവത്തേക്കുറിച്ചു ബഹുമാനമല്ലാതെ വേറൊന്നും മാധവൻപിള്ളയ്ക്കുണ്ടായില്ല. ഇങ്ങനെ മാധവൻപിള്ള




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/100&oldid=157977" എന്ന താളിൽനിന്ന് ശേഖരിച്ചത്