താൾ:Communist Manifesto (ml).djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കവും ദേശീയവുമായ ഏകാന്തതയുടേയും സ്വയംപര്യാപ്തതയുടേയും സ്ഥാനത്തു് രാഷ്ട്രങ്ങൾ തമ്മിലുള്ള നാനാമുഖമായ ബന്ധങ്ങളും സാർവ്വത്രികമായ പരസ്പരാശ്രിതത്വവുമാണു് ഇന്നുള്ളതു്. ഭൗതികോല്പാദനത്തിലെന്നപോലെ, ബുദ്ധിപരമായ ഉല്പാദനത്തിലും ഇതേ മാറ്റങ്ങളുണ്ടാകുന്നു. പ്രത്യേകരാഷ്ട്രങ്ങളുടെ ബുദ്ധിപരമായ സൃഷ്ടികൾ പൊതുസ്വത്തായിത്തീരുന്നു. ദേശീയമായ ഏകപക്ഷീയതയും സങ്കുചിതമനഃസ്ഥിതിയും അധികമധികം അസാധ്യമാകുന്നു; ദേശീയവും പ്രാദേശികവുമായ നിരവധി സാഹിത്യങ്ങളിൽനിന്നു് ഒരു വിശ്വസാഹിത്യം ഉയർന്നുവരുന്നു.

എല്ലാ ഉല്പാദനോപകരണങ്ങളേയും അതിവേഗം മെച്ചപ്പെടുത്തിക്കൊണ്ടും ഗതാഗതമാർഗ്ഗങ്ങൾ അങ്ങേയറ്റം സുഗമമാക്കിക്കൊണ്ടും, ബൂർഷ്വാസി എല്ലാ രാഷ്ട്രങ്ങളേയും, ഏറ്റവും അപരിഷ്‌കൃതങ്ങളായവയെപ്പോലും, നാഗരികതിലേയ്ക്കു കൊണ്ടുവരുന്നു. എല്ലാ ചൈനീസ് മതിലുകളേയും ഇടിച്ചു നിരപ്പാക്കുന്നതിനും, വിദേശീയരോടു് അപരിഷ്‌കൃതജനങ്ങൾക്കുള്ള വിടാപ്പിടിയായ വെറുപ്പിനെ കീഴടങ്ങാൻ നിർബന്ധിക്കുന്നതിനും ബൂർഷ്വാസി പ്രയോഗിക്കുന്ന കനത്ത പീരങ്കി സ്വന്തം ചരക്കുകളുടെ കുറഞ്ഞ വിലയാണു്. ബൂർഷ്വാ ഉല്പാദനരീതി സ്വീകരിക്കാൻ അതു് എല്ലാ രാഷ്ട്രങ്ങളേയും നിർബന്ധിക്കുന്നു. അല്ലെങ്കിൽ അവയ്ക്ക് സ്വയം നശിക്കുകയേ ഗതിയുള്ളു. നാഗരികതയെന്നു് അതു വിളിക്കുന്നതിനെ തങ്ങൾക്കിടയിലും നടപ്പാക്കാൻ - അഥവാ സ്വയം ബൂർഷ്വായാവാൻ - എല്ലാ രാഷ്ട്രങ്ങളേയും ബൂർഷ്വാസി നിർബ്ബന്ധിക്കുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, അതു് സ്വന്തം പ്രതിച്ഛായയിലുള്ള ഒരു ലോകം സൃഷ്ടിക്കുന്നു.

ബൂർഷ്വാസി നഗരങ്ങളുടെ വാഴ്ചയ്ക്കു് ഗ്രാമങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. വമ്പിച്ച നഗരങ്ങൾ സൃഷ്ടിക്കുകയും ഗ്രാമീണജനതയെ അപേക്ഷിച്ച് നഗരങ്ങളിലെ ജനസംഖ്യ ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു; അങ്ങിനെ ജനസംഖ്യയിൽ വലിയൊരു വിഭാഗത്തെ ഗ്രാമീണജീവിതത്തിന്റെ മൗഢ്യത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു. ഗ്രാമങ്ങളെ നഗരങ്ങൾക്കു വിധേയമാക്കിയതുപോലെതന്നെ ബൂർഷ്വാസി അപരിഷ്‌കൃതവും അർദ്ധപരിഷ്‌കൃതവുമായ രാജ്യങ്ങളെ പരിഷ്‌കൃതരാജ്യങ്ങൾക്കും, കർഷകപ്രധാനമായ ജനതകളെ ബൂർഷ്വാ ജനതകൾക്കും, പൗരസ്ത്യരെ പാശ്ചാത്യർക്കും വിധേയമാക്കിയിരിക്കുന്നു.

ജനസംഖ്യയുടേയും ഉല്പാദനോപാധികളുടേയും സ്വത്തുക്കളുടേയും ഛിന്നഭിന്നാവസ്ഥയെ ബൂർഷ്വാസി കൂടുതൽ കൂടുതൽ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണു്. അതു് ജനസംഖ്യയെ ഒന്നിച്ചു കൂട്ടിച്ചേർത്തിരിക്കുന്നു; ഉല്പാദനോപാധികളെ കേന്ദ്രീകരിക്കുകയും, സ്വത്തു് ഒരു-

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/8&oldid=157939" എന്ന താളിൽനിന്ന് ശേഖരിച്ചത്