Jump to content

താൾ:Communist Manifesto (ml).djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ചിട്ടുള്ള പൊതുതത്വങ്ങൾ അന്നത്തെപ്പോലെതന്നെ ഇന്നും ശരിയാണു്. വിശദാംശങ്ങളിൽ അങ്ങുമിങ്ങും ചില ഭേദഗതികൾ വരുത്താമായിരിക്കാം. മാനിഫെസ്റ്റോയിൽതന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ, എവിടേയും എപ്പോഴും ഈ തത്വങ്ങൾ പ്രയോഗത്തിൽ വരുത്തുന്ന കാര്യം അതാതു് സമയത്തു്, നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക. അതു് കൊണ്ടാണു് രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിപ്ലവനടപടികളുടെ കാര്യത്തിൽ പ്രത്യേകം ഊന്നൽ കൊടുക്കാതിരുന്നിട്ടുള്ളതു്. ഇന്നായിരുന്നുവെങ്കിൽ ആ ഭാഗം പല പ്രകാരത്തിലും വ്യത്യസ്തരീതിയിലാവും എഴുതുക. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ആധുനികവ്യവസായത്തിലുണ്ടായിട്ടുള്ള വമ്പിച്ച പുരോഗതി, അതിനെത്തുടർന്നു് തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിസംഘടനയ്ക്കു് കൈവന്നിട്ടുള്ള അഭിവൃദ്ധിയും വികാസവും, ആദ്യം ഫെബ്രുവരിവിപ്ലവത്തിൽ നിന്നും, പിന്നീടു്, അതിലുമുപരിയായി, തൊഴിലാളി വർഗ്ഗത്തിനു് ചരിത്രത്തിലാദ്യമായി രണ്ടുമാസം തികച്ചും രാഷ്ട്രീയാധികാരം കൈവശംവെക്കാനിടയാക്കിയ പാരീസ് കമ്യൂണിൽ3 നിന്നും ലഭിച്ച പ്രായോഗികാനുഭവങ്ങൾ - ഇതെല്ലാംവച്ചു് നോക്കുമ്പോൾ, ഈ പരിപാടി ചില വിശദാംശങ്ങളിൽ പഴഞ്ചനായിത്തീർന്നിട്ടുണ്ടു്. പാരീസ് കമ്യൂൺ പ്രത്യേകിച്ചും തെളിയിച്ചതു് ഒരു സംഗതിയാണു്. : "മുമ്പുള്ളവർ തയ്യാർചെയ്തുവച്ചിട്ടുള്ള ഭരണയന്ത്രത്തെ വെറുതെയങ്ങു് കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ തൊഴിലാളിവർഗ്ഗത്തിനു് സാദ്ധ്യമല്ല." ("ഫ്രൻസിലെ ആഭ്യന്തരയുദ്ധം. ഇന്റർനാഷനൽ വർക്കിംഗു് മെൻസ് അസോസിയേഷന്റെ ജനറൽ കൌൺസിൽ ആഹ്വാനം", ലണ്ടൻ, ട്രൂലവ്, 1871, പേജു് 15, എന്നതിൽ ഈ സംഗതി കൂടുതൽ വിശദീകരിച്ചിട്ടുണ്ടു്) ഇതിനും പുറമേ, സോഷ്യലിസ്റ്റ് സാഹിത്യത്തെപ്പറ്റിയുള്ള നിരൂപണം, ഇന്നത്തെ സ്ഥിതി വച്ചുനോക്കുമ്പോൾ, അപൂർണ്ണമാണെന്നതു് സ്വയംസിദ്ധമാണു്. കാരണം 1847 വരെയുള്ള നിരൂപണമേ അതിലുള്ളു. കൂടാതെ, കമ്മ്യൂണിസ്റ്റുകാരും വിവിധ പ്രതിപക്ഷപ്പാർട്ടികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പ്രസ്താവങ്ങൾ (നാലാം ഭാഗം) താത്വികമായി ഇന്നും ശരിയാണെങ്കിലും, പ്രയോഗികമായി കാലഹരണപ്പെട്ടുപോയിരിക്കുന്നു. കാരണം, രാഷ്ട്രീയസ്ഥിതി ഇന്നു് പാടേ മാറിയിരിക്കുന്നു, മാത്രമല്ല, അതിൽ പറഞ്ഞിട്ടുള്ള രാഷ്ട്രീയപ്പാർട്ടിയിൽ അധികവും ചരിത്രത്തിന്റെ പുരോഗതിയിൽ ഭൂമുഖത്തുനിന്നും തെറിച്ചുപോയിരിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിൽക്കൂടി, ഈ മാനിഫെസ്റ്റോ ചരി

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/50&oldid=157907" എന്ന താളിൽനിന്ന് ശേഖരിച്ചത്