മങ്ങളായിരുന്നു, വിപ്ലവകാരിയായ ഫ്രഞ്ചു ബൂർഷ്വാസിയുടെ ഇച്ഛയിൽ പ്രകടമായത്.
തങ്ങളുടെ പൗരാണിക ദാർശനികബോധത്തെ ഈ പുതിയ ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുത്തുക, അഥവാ സ്വന്തം ദാർശനിക വീക്ഷണം കൈവിടാതെ ഫ്രഞ്ച് ആശയങ്ങളെ പിടിച്ചെടുക്കുക - ഇത്ര മാത്രമാണ് ജർമ്മൻ എഴുത്തുകാർ ചെയ്‌തത്.ഒരു വിദേശീയഭാഷയെ പരിഭാഷയിലൂടെ സ്വായത്തമാക്കുന്നതെങ്ങിനെയോ അതേ രീതിയിലാണ് ഈ വെട്ടിപ്പിടുത്തവും നടന്നത്.
പൗരാണിക വിഗ്രഹാരാധകരുടെ ഇതിഹാസകൃതികളടങ്ങുന്ന കയ്യെഴുത്തുരേഖകളുടെ മീതെ കൃസ്‌ത്യൻ സന്ന്യാസിമാർ കത്തോലിക്കാപുണ്യവാളന്മാരുടെ കഥയില്ലാത്ത ജീവചരിത്രങ്ങളെഴിതിച്ചേർത്തതെങ്ങിനെയെന്ന് സുവിദിതമാണ്. എന്നാൽ ഫ്രഞ്ച് നിഷിദ്ധസാഹിത്യത്തിന്റെ കാര്യത്തിൽ ജർമ്മൻ എഴുത്തുകാർ നേരെ മറിച്ചാണ് ചെയ്തത്. അവർ ഫ്രഞ്ചുമൂലധനത്തിന്റെ ചുവടെ തങ്ങളുടെ സ്വന്തം ദാർശനിക വിഡ്ഢിത്തങ്ങളെഴുതിച്ചേർത്തു. ഉദാഹരണം പറയുകയാണെങ്കിൽ, പണത്തിന്റെ സാമ്പത്തികധർമ്മത്തെപ്പറ്റിയുള്ള ഫ്രഞ്ചുവിമർശനത്തിന്റെ ചുവടെ അവർ "മനുഷ്യസത്തയുടെ അന്യവൽക്കരണം" എന്നെഴുതി. ബൂർഷ്വാ ഭരണകൂടത്തെപ്പറ്റിയുള്ള ഫ്രഞ്ച് വിമർശനത്തിന്റെ ചുവടെ "സാമാന്യഗണത്തിന്റെ സ്ഥാനഭ്രംശം" എന്നുമെഴുതിച്ചേർത്തു.
ഫ്രഞ്ചുകാരുടെ ചരിത്രവിമർശനങ്ങളുടെ പിൻവശത്ത് ഈ ദാർശനികപദപ്രയോഗങ്ങൾ എഴുതി വച്ചതിന് "കർമ്മമീമാംസയെന്നും", "സത്യ സോഷ്യലിസമെന്നും", "സോഷ്യലിസത്തിന്റെ ജർമ്മൻ ശാസ്‌ത്രമെന്നും" "സോഷ്യലിസത്തിന്റെ ദാർശനികാടിസ്ഥാനമെന്നും" അവർ നാമകരണം ചെയ്തു.
ഇങ്ങനെ ഫ്രഞ്ച് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യത്തെ നിശേഷം ഹതവീര്യമാക്കി. പോരെങ്കിൽ, ജർമ്മൻകാരന്റെ കയ്യിൽ കിട്ടിയതോടു കൂടി ഈ സാഹിത്യം ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തിനെതിരായി നടത്തുന്ന സമരത്തെ പ്രകാശിപ്പിക്കാത്തായത് കൊണ്ട്, "ഫ്രഞ്ചുകാരന്റെ ഏകപക്ഷീയത"യെ കീഴടക്കിയിരിക്കുന്നുവെന്നും, താൻ പ്രതിനിധാനം ചെയ്യുന്നത് സത്യമായ ആവശ്യങ്ങളെയല്ല, സത്യത്തിന്റെ ആവശ്യങ്ങളെയാണെന്നും, തൊഴിലാളീ വർഗ്ഗത്തിന്റെ താല്പര്യങ്ങളെയല്ല, മനുഷ്യ സ്വഭാവത്തിന്റെ - ഒരു വർഗ്ഗത്തിലും പെടാത്തവനും യഥാർത്ഥമല്ലാത്തവനും ദാർശനികസങ്കല്പത്തിന്റെ മൂടൽമഞ്ഞ് നിറഞ്ഞ ലോകത്തിൽ മാത്രം ജീവിക്കുന്നവനുമായ സാമാന്യമനുഷ്യന്റെ - താല്പര്യങ്ങളെന്നും അയാൾ വിശ്വസിക്കുവാനിടയായി.