Jump to content

താൾ:Communist Manifesto (ml).djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൾ തകർത്തു കഴിഞ്ഞതും തകർക്കാതിരിക്കുവാൻ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ - ചട്ടക്കൂടിനുള്ളിൽ ഞെക്കിഞെരുങ്ങി നിർത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്.

അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തിൽ പണ്ടത്തെ ഗിൽഡുകൾ, കൃഷിയിൽ പിതൃതന്ത്രാത്മകബന്ധങ്ങൾ, അവസാനം കടുത്ത ചരിത്രവസ്തുതകൾ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോൾ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയിൽ ചെന്ന് കലാശിച്ചു.

സി) ജർമ്മൻ അഥവാ 'സത്യ' സോഷ്യലിസം

ജർമ്മനിയിലെ ബൂർഷ്വാസി അവിടത്തെ ഫ്യൂഡൽ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാൻ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദർഭത്തിലാണ് ഫ്രാൻസിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങൾ - അധികാരത്തിലിരിക്കുന്ന ബൂർഷ്വാസിയുടെ സമ്മർദ്ദത്തിൻ കീഴിൽ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങൾ - ജർമ്മനിയിലേക്ക് കടന്നു ചെന്നത്.

ജർമ്മൻ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാൻ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു. പക്ഷേ, ഈ സാഹിത്യം ഫ്രാൻസിൽ നിന്നും ജർമ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോൾ, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജർമ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്‌തുത അവർ വിസ്‌മരിച്ചു എന്ന് മാത്രം. ജർമ്മൻ സാമൂഹ്യസ്ഥിതിഗതികളുമായി ഇടപഴകിയപ്പോൾ ഈ ഫ്രഞ്ചു സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്‌ടപ്പെട്ടു. അതിന്റെ വെറും സാമൂഹ്യവശം മാത്രം അവശേഷിച്ചു. അത് മനുഷ്യസത്തയുടെ സാക്ഷാൽക്കരണത്തെക്കുറിച്ചുള്ള കഴമ്പില്ലാത്ത വേദാന്തം പറച്ചിലാവാതെ തരമില്ലായിരുന്നു. അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ ജർമ്മൻ തത്വജ്ഞാനികളുടെ ദൃഷ്‌ടിയിൽ ഒന്നാം ഫ്രഞ്ചുവിപ്ലവത്തിന്റെ ആവശ്യങ്ങളിൽ 'പ്രായോഗികയുക്തിയുടെ' സാമാന്യവശങ്ങളിൽ കൂടുതലൊന്നുമുണ്ടയിരുന്നില്ല. അവരുടെ ദൃഷ്ടിയിൽ ശുദ്ധമായ ഇച്ഛയുടെ, പൊതുവിൽ പറഞ്ഞാൽ യഥാർത്ഥമായ മനുഷ്യേച്ഛയുടെ, നിയ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/36&oldid=157891" എന്ന താളിൽനിന്ന് ശേഖരിച്ചത്