താൾ:Communist Manifesto (ml).djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്‌കൂൾ കുട്ടികൾക്ക് യോജിച്ച തങ്ങളുടെ അഭ്യാസങ്ങളെ ഗൗരവതരവും പ്രാധാന്യമുള്ളതുമായി കരുതുകയും വിലകെട്ട സ്വന്തം ചരക്കിന്റെ മാഹാത്മ്യത്തെപ്പറ്റി മുറിവൈദ്യന്റെ മട്ടിൽ പ്രസംഗിക്കുകയും ചെയ്ത ഈ ജർമ്മൻ സോഷ്യലിസത്തിന് അതിന്റെ പാണ്ഡിത്യപരമായ നിഷ്‌കളങ്കത ക്രമേണ നഷ്‌ടപ്പെട്ടു.

ഫ്യൂഡൽ ദുഷ്പ്രഭുത്വത്തിനും സ്വേച്ഛാധിപത്യപരമായ രാജവാഴ്‌ചയ്‌ക്കും എതിരായ ജർമ്മനിയിലേയും, വിശേഷിച്ചു പ്രഷ്യയിലേയും, ബൂർഷ്വാസിയുടെ സമരം, അതായത് ലിബറൽ പ്രസ്ഥാനം കൂടുതൽ ഗൗരവതരമായിത്തീർന്നു.

സോഷ്യലിസ്റ്റാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രസ്ഥാനത്തെ നേരിടുവാനും, ലിബറലിസത്തിനും പ്രതിനിധി ഭരണത്തിനും ബൂർഷ്വാമത്സരത്തിനും ബൂർഷ്വാ പത്രസ്വാതന്ത്ര്യത്തിനും ബൂർഷ്വാനിയമനിർമ്മാണത്തിനും ബൂർഷ്വാസമത്വസ്വാതന്ത്ര്യങ്ങൾക്കുമെതിരായി പരമ്പരാഗതമായ ശാപവചനങ്ങൾ വർഷിക്കുവാനും, ഈ ബൂർഷ്വാ പ്രസ്ഥാനം നിമിത്തം സർവ്വതും നഷ്‌ടപ്പെടാമെന്നല്ലാതെ യാതൊന്നും നേടാനാവില്ലെന്നതും ബഹുജനങ്ങ‌ൾക്കിടയിൽ പ്രചരണം നടത്തുവാനും, "സത്യ" സോഷ്യലിസം ആറ്റുനോറ്റുകൊണ്ടിരുന്ന അവസരം അതിന് അത് മൂലം ലഭിച്ചു. അതിന്റെ നിലനില്പിനാവശ്യമായ സാമ്പത്തിക സ്ഥിതിഗതികളോടും അതിനനുയോജ്യമായ രാഷ്‌ട്രീയഭരണഘടനയോടും കൂടിയ ഒരാധുനിക ബൂർഷ്വാ സമൂഹം നിലനിൽക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് - ഇതേ സംഗതികൾ നേടുകയെന്നതായിരുന്നു ജർമ്മനിയിലാസന്നമായിരുന്ന സമരത്തിന്റെ ലക്ഷ്യം - ഫ്രഞ്ചു വിമർശനം ഉയർന്നു വന്നതെന്ന് അതിന്റെ ബാലിശപ്രതിദ്ധ്വനി മാത്രമായ ജർമ്മൻ സോഷ്യലിസം, സമയം വന്നപ്പോൾ മറന്ന് കളഞ്ഞു.

പുരോഹിതന്മാരുടെയും പ്രൊഫസർമാരുടെയും യുങ്കർമാരുടെയും ഉദ്യോഗസ്ഥരുടെയും അനുചരവൃന്ദത്തോടുകൂടിയ സ്വേച്ഛാധിപത്യ ഗവൺമെന്റുകളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ഭീഷണിപ്പെടുത്തുവാൻ തുടങ്ങിയിരുന്ന ബൂർഷ്വാസിക്കെതിരായി ഉപയോഗിക്കുവാനുള്ള സ്വാഗതാർഹമായ ഒരു ഇമ്പാച്ചിയായി അതുപകരിച്ചു.

അക്കാലത്ത് നടന്ന ജർമ്മൻ തൊഴിലാളിവർഗ്ഗത്തിന്റെ കലാപങ്ങളെ നേരിടുവാൻ ഇതേ ഗവൺമെന്റ് തന്നെ ഉപയോഗിച്ചചാട്ടവാറടികളുടെയും വെടിയുണ്ടകളുടെയും കയ്പേറിയ ഗുളികയ്‌ക്ക് ശേഷം, ഇത് മധുരമേറിയ ഒരു പര്യവസാനമായിരുന്നു.

ഇങ്ങനെ ഈ ‘സത്യ സോഷ്യലിസം ’ അന്നത്തെ ഗവൺമെന്റുകൾക്ക് ജർമ്മൻ ബൂർഷ്വാസിയോട് പോരാടുവാനുള്ള ഒരായുധമായി ഉപകരിച്ചപ്പോൾ തന്നെ, അത് ഒരു പിന്തിരിപ്പൻ താല്പര്യത്തെ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/38&oldid=157893" എന്ന താളിൽനിന്ന് ശേഖരിച്ചത്