താൾ:Communist Manifesto (ml).djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മായ നിർദ്ദേശം കേട്ടാൽ അങ്ങേയറ്റത്തെ സമൂലപരിവർത്തനവാദികൾക്കുകൂടി കലികയറും.

ഇന്നത്തെ കുടുംബത്തിന്റെ , ബൂർഷ്വാകുടുംബത്തിന്റെ അടിസ്ഥാനമെന്താണ് ? മൂലധനം , സ്വകാര്യലാഭം. പൂർണ്ണവളർച്ചയെത്തിയ രൂപത്തിൽ ഈ കുടുംബം നിലനിൽക്കുന്നത് ബൂർഷ്വാസിക്കിടയിൽ മാത്രമാണ്. എന്നാൽ ഈ സ്ഥിതിയുടെ മറുവശം തൊഴിലാളികൾക്കിടയിലുള്ള കുടുംബജീവിതത്തിന്റെ പ്രായോഗികമായ അഭാവത്തിലും പരസ്യമായ വ്യഭിചാരവൃത്തിയിലും കാണാം.

ഈ മറുവശം അപ്രത്യക്ഷമായാൽ ബൂർഷ്വാകുടുംബവും സ്വാഭാവികമായി അപ്രത്യക്ഷമാവും. മൂലധനം അപ്രത്യക്ഷമാവുന്നതോടെ രണ്ടും അപ്രത്യക്ഷമാവും.

മാതാപിതാക്കങ കുട്ടികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നുണ്ടെന്ന് നിങ്ങൾ ഞങ്ങളുടെ മേൽ കുറ്റമാരോപിക്കുന്നുണ്ടോ ? ഈ കുറ്റം ഞങ്ങൾ സമ്മതിക്കുന്നു.

പക്ഷേ നിങ്ങളുമായി വിദ്യാഭ്യാസമോ ? അതും സാമൂഹ്യമല്ലേ ? നിങ്ങൾ വിദ്യയഭ്യസിപ്പിക്കുന്ന സാമൂഹ്യസാഹചര്യങ്ങളല്ലേ-സ്ക്കൂൾ വഴിക്കും മറ്റുമുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലല്ലേ-അതിനെ നിർണ്ണയിക്കുന്നത് ? വിദ്യാഭ്യാസത്തിൽ സമൂഹം ഇടപെടുന്നത് കമ്മ്യൂണിസ്റ്റുകാരുടെ കണ്ടുപിടുത്തമൊന്നുമല്ല , ആ ഇടപെടലിന്റെ സ്വഭാവം മാറ്റാനും ഭരണാധികാരിവർഗ്ഗത്തന്റെ സ്വാധീനത്തിൽനിന്നു് വിദ്യാഭ്യാസത്തെ രക്ഷിക്കാനും മാത്രമാണ് അവർ ശ്രമിക്കുന്നത്.

ആധുനികവ്യവസായത്തന്റെ പ്രവർത്തനംമൂലം തൊഴിലാളികൾക്കിടയിലുള്ള എല്ലാ കുടുംബബന്ധങ്ങളും പിച്ചിച്ചീന്തപ്പെടുന്നതും അവരുടെ മക്കൾ വെറും വ്യാപാരസാമഗ്രികളും അദ്ധ്വാനോപകരണങ്ങളുമായി മാറ്റപ്പെടുന്നതും എത്രത്തോളം കൂടുതലാവുന്നുവോ , കുടുംബത്തേയും വിദ്യാഭ്യാസത്തേയും, മാതാപിതാക്കളും മക്കളും തമ്മിലുള്ള പാവനബന്ധങ്ങളേയും കുറിച്ചുള്ള ബൂർഷ്വാ ചപ്പടാച്ചി അത്രത്തോളം കൂടുതൽ മനംമടുപ്പിക്കുന്നതായിത്തീരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/26&oldid=157880" എന്ന താളിൽനിന്ന് ശേഖരിച്ചത്