ഭൗതികോല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിൻെറ കമ്മ്യൂണിസ്റ്റ് രീതിക്കെതിരായി കൊണ്ടുവന്നിട്ടുള്ള എല്ലാ തടസ്സവാദങ്ങളും അതുപോലെ ബുദ്ധിപരമായ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിനുള്ള കമ്മ്യൂണിസ്റ്റ് രീതികൾക്കെതിരായും ഉന്നയിക്കപ്പെടുന്നുണ്ടു്. ബൂർഷ്വായുടെ ദൃഷ്ടിയിൽ വർഗ്ഗസ്വത്തിൻെറ തിരോധാനം ഉല്പാദനത്തിൻെറതന്നെ തിരോധാനമാകുന്നതുപോലെതന്നെ അയാളുടെ ദൃഷ്ടിയിൽ വർഗ്ഗസംസ്കാരത്തിൻെറ തിരോധാനം എല്ലാ സംസ്കാരത്തിൻേറയും തിരോധാനത്തിനു തുല്യമാണു്.
ഏതൊരു സംസ്കാരത്തിൻെറ നാശത്തെച്ചൊല്ലിയാണോ അയാൾ കണ്ണീർവാർക്കുന്നതു്, ആ സംസ്കാരം ബഹുഭൂരിപക്ഷം ജനങ്ങൾക്കും വെറും യന്ത്രമായി പണിയെടുക്കാനുള്ള ഒരു പരിശീലനം മാത്രമാണു്.
എന്നാൽ സ്വാതന്ത്ര്യം, സംസ്കാരം, നിയമം മുതലായവയെ സംബന്ധിച്ച നിങ്ങളുടെ ബൂർഷ്വാ ധാരണകളുടെ മാനദണ്ഡംവെച്ചു്, ബൂർഷ്വാസ്വത്തു് ഇല്ലാതാക്കാനുള്ള ഞങ്ങളുടെ ഉദ്ദേശത്തെ അളന്നുനോക്കുന്നിടത്തോളം കാലം നിങ്ങൾ ഞങ്ങളുമായി വഴക്കടിക്കാൻ വരേണ്ട. നിങ്ങളുടെ വർഗ്ഗത്തിൻെറ അഭീഷ്ടത്തെ—അതിൻെറ സത്തായ സ്വഭാവത്തേയും ദിശാമുഖത്തേയും നിർണ്ണയിക്കുന്നതു് നിങ്ങളുടെ വർഗ്ഗത്തിൻെറ നിലനില്പിൻെറ സാമ്പത്തികോപാധികളാണു്—എല്ലാവർക്കുംവേണ്ടിയുള്ള നിയമമായി മാററിയതാണു് നിങ്ങളുടെ നീതിന്യായശാസ്ത്രം. അതുപോലെതന്നെ നിങ്ങളുടെ ആശയങ്ങൾ നിങ്ങളുടെ ബൂർഷ്വാ ഉല്പാദനബന്ധങ്ങളുടേയും ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടേയും സന്തതി മാത്രമാണു്.
നിങ്ങളുടെ ഇന്നത്തെ ഉല്പാദനരീതിയിൽനിന്നും സ്വത്തുടമയുടെ രൂപത്തിൽനിന്നും ഉടലെടുക്കുന്ന സാമൂഹ്യരൂപങ്ങളെ—ഉല്പാദനത്തിൻെറ പുരോഗതിയിൽ ഉയർന്നുവരികയും തിരോഭവിക്കുകയും ചെയ്യുന്ന ചരിത്രപരമായ ബന്ധങ്ങളെ—പ്രകൃതിയുടേയും യുക്തിയുടേയും സനാതററിയമങ്ങളാക്കി മാററാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സ്വാർത്ഥപരമായ ഈ അബദ്ധധാരണ നിങ്ങളുടെ മുൻഗാമികളായ എല്ലാ ഭരണാധികാരിവർഗ്ഗങ്ങൾക്കുമുണ്ടായിരുന്നതാണു്. പ്രാചീന സ്വത്തിൻെറ കാര്യത്തിൽ നിങ്ങൾ വ്യക്തമായി കാണുന്നതു്, ഫ്യൂഡൽസ്വത്തിൻെറ കാര്യത്തിൽ നിങ്ങൾ തുറന്നു സമ്മതിക്കുന്നതു്, നിങ്ങളുടെ സ്വന്തം സ്വത്തിൻെറ ബൂർഷ്വാരൂപത്തെ സംബന്ധിച്ചിടത്തോളം തുറന്നു സമ്മതിക്കാൻ തീർച്ചയായും നിങ്ങൾക്കു് അനുവാദമില്ലല്ലോ.
കുടുംബത്തെ ഇല്ലാതാക്കുക! കമ്മ്യൂണിസ്റ്റുകാരുടെ ഈ നികൃഷ്ട