ഴിലാളികളെ ഒരു വർഗ്ഗമായി സംഘടിപ്പിക്കുക, ബൂർഷ്വാ മേൽക്കോയ്മയെ മറിച്ചിടുക, തൊഴിലാളിവർഗ്ഗം രാഷ്ട്രീയാധികാരം പിടിച്ചുപററുക.
കമ്മ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തികനിഗമനങ്ങൾ സർവ്വലോകപരിഷ്കർത്താവാകാനാഗ്രഹിക്കുന്ന ഏതെങ്കിലുമൊരാൾ കല്പിച്ചുണ്ടാക്കിയതോ കണ്ടുപിടിച്ചതോ ആയ ആശയ ങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല.
നിലവിലുള്ള ഒരു വർഗ്ഗസമരത്തിൽനിന്നു്, നമ്മുടെ കൺമുമ്പിൽ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തിൽനിന്നു്, പൊന്തിവരുന്ന യഥാർത്ഥബന്ധങ്ങൾക്കു് സാമാന്യരൂപം നൽകുകയാണു് ആ നിഗമനങ്ങൾ ചെയ്യുന്നതു്. നിലവിലുള്ള സ്വത്തുടമബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നതു് കമ്മ്യൂണിസത്തിൻെറ ഒരു പ്രത്യേക സ്വഭാവവിശേഷമൊന്നുമല്ല.
ചരിത്രപരമായ സ്ഥിതിഗതികളിൽ മാററം വരുന്നതിൻെറ ഫലമായി എല്ലാം സ്വത്തുടമബന്ധങ്ങളും കഴിഞ്ഞ കാലത്തു് തുടർച്ചയായി ചരിത്രപരമായ മാററത്തിനു വിധേയമായിട്ടുണ്ടു്.
ഉദാഹരണത്തിനു് ഫ്രഞ്ചുവിപ്ലവം ബൂർഷ്വാസ്വത്തിനുവേണ്ടി ഫ്യൂഡൽസ്വത്തിനെ ഉച്ചാടനം ചെയ്തു.
പൊതുവിൽ സ്വത്തില്ലാതാക്കുകയല്ല, ബൂർഷ്വാ സ്വത്തു് ഇല്ലാതാക്കുകയാണു് കമ്മ്യൂണിസത്തിൻെറ സവിശേഷസ്വഭാവം, എന്നാൽ, വർഗ്ഗവൈരങ്ങളുടെ, കുറച്ചുപേർ വളരെപ്പേരെ ചൂഷണം ചെയ്യുന്നതിൻെറ, അടിസ്ഥാനത്തിൽ ഉല്പാദനം നടത്തുകയും ഉല്പന്നങ്ങൾ സ്വായത്തമാക്കുകയും ചെയ്യുക എന്ന സമ്പ്രദായത്തിൻെറ ഏററവും പൂർണ്ണവും അന്തിമവുമായ രൂപമാണ് ആധുനകി ബൂർഷ്വാ സ്വകാര്യസ്വത്തു്.
ഈ അർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ സിദ്ധാന്തത്തെ ഒരൊററ വാചകത്തിൽ ഇങ്ങനെ ചുരുക്കിപ്പറയാം: സ്വകാര്യസ്വത്തു് ഇല്ലാതാക്കൽ.
ഒരാൾക്കു് സ്വന്തം പ്രയത്നത്തിൻെറ ഫലം എന്ന നിലയിൽ സ്വന്തമായി സ്വത്തു സമ്പാദിക്കാനുള്ള അവകാശത്തെ—വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യത്തിൻേറയും പ്രവർത്തനങ്ങളുടേയും സ്വാശ്രയത്വത്തിൻേറയും അടിത്തറയാണു് ഈ സ്വത്തെന്നു പറയുന്നു—നശിപ്പിക്കാനാഗ്രഹിക്കുന്നു എന്നു കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ കുററപ്പെടുത്താറുണ്ടു്.
കഷ്ടപ്പെട്ടു നേടിയ, സ്വയമാർജ്ജിച്ച, സ്വന്തമായി സമ്പാദിക്കുന്ന സ്വത്തു്! സ്വത്തിൻെറ ബൂർഷ്വാരൂപത്തിനു മുമ്പുണ്ടായിരുന്ന, ചെറിയ കൈവേലക്കാരൻേറയും ചെറുകർഷകൻേറയും സ്വ