ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

II
തൊഴിലാളികളും കമ്മ്യൂണിസ്ററുകാരും

മൊത്തത്തിൽ തൊഴിലാളികളുമായുള്ള ബന്ധത്തിൽ കമ്മ്യൂണിസ്റ്റുകാർ എവിടെ നിൽക്കുന്നു?

മററു തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കെതിരായ ഒരു പ്രത്യേക പാർട്ടിയായല്ല കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുന്നതു്.

തൊഴിലാളിവർഗ്ഗത്തിൻെറ ഒട്ടാകെ താല്പര്യങ്ങളിൽനിന്നു് വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്പര്യവും അവർക്കില്ല.

തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാർത്തെടുക്കുന്നതിനും എന്തെങ്കിലും വിഭാഗീയതത്വങ്ങൾ അവർ സ്ഥാപിക്കുന്നില്ല.

കമ്മ്യൂണിസ്റ്റുകാരെ മററു തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽ നിന്നു് വേർതിരിക്കുന്നതു് ഇതു മാത്രമാണു്: 1. വിവിധരാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ദേശീയസമരങ്ങളിൽ, ദേശഭേദം നോക്കാതെ, തൊഴിലാളിവർഗ്ഗത്തിൻെറ ആകമാനമുള്ള പൊതുതാല്പര്യങ്ങളെ അവർ ചൂണ്ടിക്കാണിക്കുകയും മുന്നോട്ടു കൊണ്ടുവരുകയും ചെയ്യുന്നു. 2. ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗം നടത്തുന്ന സമരത്തിൻെറ വിവിധഘട്ടങ്ങളിൽ പ്രസ്ഥാനത്തിൻെറ ഒട്ടാകെയുള്ള താല്പര്യങ്ങളെ എങ്ങും എന്നും അവർ പ്രതിനിധാനം ചെയ്യുന്നു.

അതുകൊണ്ടു്, ഒരു വശത്തു്, കമ്മ്യൂണിസ്റ്റുകാർ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽവച്ചു് ഏററവും മുന്നണിയിൽ നിൽക്കുന്നതും, ഏററവും നിശ്ചയദാർഢ്യമുള്ളതും, മാററുള്ളവരെയെല്ലാം മുന്നോട്ടു തള്ളിനീക്കുന്നതുമായ വിഭാഗമാണു്. മറുവശത്താകട്ടെ, സൈദ്ധാന്തികമായി തൊഴിലാളിബഹുജനങ്ങൾക്കില്ലാത്ത മെച്ചം അവർക്കുണ്ടു്. തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിൻെറ മുന്നോട്ടു പോകാനുള്ള വഴി, ഉപാധികൾ, പരമമായ പൊതുഫലങ്ങൾ എന്നിവയെപ്പററി അവർക്കു് വ്യക്തമായ ധാരണയുണ്ടു്.

കമ്മ്യുണിസ്റ്റുകാരുടെ അടിയന്തരലക്ഷ്യം മറെറല്ലാ തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കുമുള്ള ലക്ഷ്യംതന്നെയാണു്. അതായതു്, തൊ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/20&oldid=243020" എന്ന താളിൽനിന്ന് ശേഖരിച്ചത്