ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലിവേല തൊഴിലാളികൾക്കിടയിലുള്ള മത്സരത്തെ മാത്രമാണു് ആശ്രയിച്ചിരിക്കുന്നതു്. വ്യവസായത്തിൻെറ മുന്നേററം—ഇതിനെ അറിയാതെ പ്രോത്സാഹിപ്പിക്കുന്നതു് ബൂർഷ്വാസിയാണു്—മത്സരം നിമിത്തമായ തൊഴിലാളികളുടെ തമ്മിൽത്തമ്മിലുള്ള അകൽച്ചയുടെ സ്ഥാനത്തു്, സഹകരണത്തിൻെറ ഫലമായുളവാകുന്ന വിപ്ലവകരമായ കൂട്ടുകെട്ടിനെ കൊണ്ടുവരുന്നു. അതുകൊണ്ടു് ബൂർഷ്വാസി ഉല്പാദിപ്പിക്കുകയും ഉല്പന്നങ്ങൾ സ്വായത്തമാക്കുകയും ചെയ്യുന്നതിൻെറ അടിസ്ഥാനത്തെത്തന്നെ ആധുനികവ്യവസായത്തിൻെറ വികാസം തട്ടിമാററുന്നു. അതുകൊണ്ടു് ബൂർഷ്വാസി സൃഷ്ടിക്കുന്നതു്, സർവ്വോപരി അതിൻെറ സ്വന്തം ശവക്കുഴി തോണ്ടുന്നവരെയാണു്. അതിൻെറ പതനവും തൊഴിലാളിവർഗ്ഗത്തിൻെറ വിജയവും ഒരുപോലെ അനിവാര്യമാണു്.

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/19&oldid=241143" എന്ന താളിൽനിന്ന് ശേഖരിച്ചത്