ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്യമായ ഘട്ടങ്ങളെ വിവരിക്കുന്ന അവസരത്തിൽ, ഇന്നത്തെ സമൂഹത്തിനകത്തു് നീറിപ്പിടിടിച്ചുകൊണ്ടിരിക്കുന്നതും ഏറിയ തോതിലോ കുറഞ്ഞ തോതിലോ മൂടിവച്ചിരിക്കുന്നതുമായ ആഭ്യന്തരയുദ്ധത്തെ, അതൊരു തുറന്ന വിപ്ലവമായി പൊട്ടിപ്പുറപ്പെടുന്ന ‌ഘട്ടംവരെ, ബൂർഷ്വാവാസിയെ ബലാൽക്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളിവർഗ്ഗത്തിൻെറ ആധിപത്യത്തിനുള്ള അടിത്തറയിടുകയെന്ന ഘട്ടംവരെ, നാം വരച്ചുകാണിച്ചുകഴിഞ്ഞു.

ഇതുവരെയുണ്ടായിട്ടുള്ള സമൂഹത്തിൻെറ എല്ലാ രൂപങ്ങളുടേയും അടിസ്ഥാനം മർദ്ദകവർഗ്ഗങ്ങളും മർദ്ദിതവർഗ്ഗങ്ങളും തമ്മിലുള്ള ശത്രുതയാണെന്നു നാം കണ്ടുകഴിഞ്ഞുവല്ലോ. എന്നാൽ ഒരു വർഗ്ഗത്തെ മർദ്ദിക്കണമെങ്കിൽ, അടിമയായിട്ടെങ്കിലും ജീവിതം തുടർന്നുപോകാൻവേണ്ടി ചില ഉപാധികൾ അതിനു് ഉറപ്പുവരുത്തണം. അടിയായ്മയുടെ കാലഘട്ടത്തിൽ, അടിയാൻ നഗരസഭാംഗമായി സ്വയം ഉയർന്നു, അതുപോലെ തന്നെ ഫ്യൂഡൽ—സ്വേച്ഛാപ്രഭുത്വത്തിൻെറ നുകത്തിൻകീഴിൽ പെററിബൂർഷ്വായ്ക്കു് ബൂർഷ്വായായി വളരാൻ കഴിഞ്ഞു. നേരേമറിച്ചു്, ഇന്നത്തെ തൊഴിലാളിയാകട്ടെ, വ്യവസായം പുരോഗമിക്കുന്നതോടൊപ്പം ഉയരുന്നതിനു പകരം സ്വന്തം വർഗ്ഗത്തിൻെറ ജീവിതസാഹചര്യങ്ങളിനിന്നുപോലും അധികമധികം അഃധപതിക്കുകാണു ചെയ്യുന്നതു്. അവൻ പാപ്പരായിത്തീരുന്നു. ജനസംഖ്യയെക്കാളും സമ്പത്തിനെക്കാളും എത്രയോ കൂടുതൽ വേഗത്തിൽ പാപ്പരത്തം വളരുന്നു. മേലിൽ സമൂഹത്തിലെ ഭരണവർഗ്ഗമായി നിലനിൽക്കാനും അതിൻെറ ജീവിതോപാധികളെ ഒരു പരമോന്നതനിയമമെന്നോണം സമൂഹത്തിൻെറ മേൽ അടിച്ചേല്പിക്കാനും ബൂർഷ്വാസിക്കു് യോഗ്യതയില്ലെന്നു് അങ്ങിനെ തെളിയുന്നു. അതിനു ഭരിക്കാൻ അർഹതയില്ല, കാരണം അതിൻെറ അടിമയ്ക്കു് ആ അടിമത്തത്തിൻകീഴിൽപ്പോലും ഉപജീവനത്തിനു് ഉറപ്പുനൽകാൻ അതിനു കഴിവില്ല. അടിമ ബൂർഷ്വാസിയെ തീററിപ്പോററുന്നതിനു പകരം, അടിമയെ തീററിപ്പോറേറണ്ടിവരുന്ന ഗതികേടാണു് ബൂർഷ്വാസിക്കു് വന്നുചേർന്നിട്ടുള്ളതു്. അത്രയും ആഴത്തിലേക്കു് അവൻ ആണ്ടുപോകുന്നതിനെ തടഞ്ഞുനിർത്താൻ ബൂർഷ്വാസിക്കു് സാധിക്കാതായിരുക്കുന്നു. ഈ ബൂർഷ്വാസിയുടെ കീഴിൽ സമൂഹത്തിനു ജീവിക്കാൻ ഇനി സാദ്ധ്യമല്ല. മറെറാരു വിധത്തിൽ പറഞ്ഞാൽ, അതിൻെറ നിലനില്പു് സമൂഹവുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞു.

ബൂർഷ്വാസിയുടെ നിലനില്പിനും ആധിപത്യത്തിനുമുള്ള അനുപേക്ഷണീയമായ ഉപാധി മൂലധനത്തിൻെറ രൂപീകരണവും വർദ്ധനവുമാണു്. മൂലധനത്തിൻെറ ഉപാധിയാകട്ടെ, കൂലിവേലയും കൂ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/18&oldid=241141" എന്ന താളിൽനിന്ന് ശേഖരിച്ചത്