താൾ:Communist Manifesto (ml).djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപര്യാപ്തമാണ്, വൻകിടമുതലാളികളുമായുള്ള മത്സരത്തിൽ അത് മുങ്ങിപ്പോകുന്നു. ഭാഗികമായി, പുതിയ ഉല്പാദനരീതികൾ അവരുടെ പ്രത്യേകവൈദഗ്ദ്ധ്യത്തിനു വിലയില്ലാതാക്കിയിരിക്കുന്നു. ഇങ്ങനെ ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും തൊളിലാളിവർഗ്ഗത്തിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുന്നു.

തൊഴിലാളിവർഗ്ഗം വികാസത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബൂർഷ്വസിയുമായുള്ള സമരം അതിന്റെ പിറവിയോടുകൂടി ആരംഭിക്കുന്നു, ആദ്യമൊക്കെ ഈ പോരാട്ടം നടത്തുന്നത് തൊഴിലാളികൾ ഒറ്റയ്ക്കാണ്, പിന്നീട് ഒരു ഫാക്ടറിയിലെ തൊഴിലാളികളെല്ലാം ചേർന്നും, തുടർന്ന് ഒരു പ്രദേശത്തുള്ള ഒരു വ്യവസായത്തിലെ തൊഴിലാളികളെല്ലാം ചേർന്ന് തങ്ങളെ നേരിട്ട് ചൂഷണം ചെയ്യുന്ന മുതലാളിക്കെതിരായും. ഉല്പാദനത്തിന്റെ ബൂർഷ്വാബന്ധങ്ങൾക്കെതിരായിട്ടല്ല. ഉല്പാദനോപകരണങ്ങളുടെ നേർക്കാണ് അവർ അവരുടെ ആക്രമണം തിരിച്ചുവിടുന്നത്. തങ്ങളുടെ അദ്ധ്വാനവുമായി മത്സരിക്കുന്ന ഇറക്കുമതി സാധനങ്ങളെ അവർ നശിപ്പിക്കുന്നു, യന്ത്രങ്ങൾ തല്ലിത്തകർക്കുന്നു; ഫാക്ടറികൾ കൊള്ളിവയ്ക്കുന്നു, മദ്ധ്യകാലത്തിലെ തൊഴിലാളിയുടെ മൺമറഞ്ഞ മാന്യസ്ഥാനം ബലാൽക്കാരമായി വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നു.

ഈ ഘട്ടത്തിൽ തൊഴിവാളികൾ അപ്പോഴും രാജ്യത്താകമാനം ചിന്നിച്ചിതറിക്കിടക്കുന്നതും അന്യോന്യമുള്ള കിടമത്സരത്താൽ പിളർന്നതുമായ, കെട്ടുറപ്പില്ലാത്ത ഒരു കൂട്ടമാണ്. എവിടെയെങ്കിലും അവർ കൂടുതൽ ഭദ്രമായ സംഘങ്ങൾ ഉണ്ടാക്കാൻ ഏകോപിച്ചുവെങ്കിൽ അത് ഇനിയും അവരുടെ സ്വന്തം സജീവസഹകരണത്തിന്റെ ഫലമല്ല, നേരേമറിച്ച്, ബൂർഷ്വാസിയുടെ ഏകീകരണത്തിന്റെ ഫലമാണ്. കാരണം, സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി, തൊഴിലാളി വർഗ്ഗത്തെ ആകമാനം ഇളക്കിവിടാൻ ബൂർഷ്വാസി നിർബന്ധിതമാവുന്നു. അവർക്ക് അപ്പോഴും അങ്ങിനെ ചെയ്യാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഘട്ടത്തിൽ തൊഴിലാളിവർഗ്ഗം തങ്ങളുടെ ശത്രുക്കളോടല്ല, ശത്രുക്കളുടെ ശത്രുക്കളോടാണ്- സ്വേച്ഛാപ്രഭുത്വപരമായ രാജവാഴ്ചയുടെ അവശിഷ്ടങ്ങളുടേയും ജന്മികളുടേയും വ്യവസായികളല്ലാത്ത ബൂർഷ്വാകളുടേയും പെറ്റിബൂർഷ്വാകളുടേയും നേർക്കാണ് - സമരം നടത്തുന്നത്. അങ്ങിനെ ചരിത്രപരമായ പ്രസ്ഥാനമാകെ ബൂർഷ്വാസിയുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു; ആ മത്സരത്തിൽ നേടുന്ന ഓരോ വിജയവും ബൂർഷ്വാസിയുടെ വിജയമാണ്.

പക്ഷേ, വ്യവസായത്തിന്റെ വികാസത്തോടുകൂടി തൊഴിലാളിവർഗ്ഗം എണ്ണത്തിൽ പെരുകുക മാത്രമല്ല ചെയ്യുന്നത്; കൂടുതൽ വലിയ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/13&oldid=157866" എന്ന താളിൽനിന്ന് ശേഖരിച്ചത്