താൾ:Communist Manifesto (ml).djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സഞ്ചയങ്ങളിൽ കേന്ദ്രീകൃതമായിത്തീരുകയും അവരുടെ കരുത്തു വളരുകയും, ആ കരുത്തിനെപ്പറ്റി അവർക്കു കൂടുതൽ ബോധമുണ്ടാവുകയും ചെയ്യുന്നു. യന്ത്രോപകരണങ്ങൾ തൊഴിലുകൾ തമ്മിലുള്ള വ്യത്യാസങ്ങളെതേച്ചുമാച്ചുകളയുകയും മിക്കവാറും എല്ലായിടത്തും കൂലിനിരക്ക് ഒരേ താഴ്ന്ന നിലവാരത്തിലേക്കു ചുരുക്കുകയും ചെയ്യുന്നതിനനുസരിച്ച് തൊഴിലാളിവർഗ്ഗത്തിന്റെ അണികൾക്കുള്ളിലുള്ള വിവിധതാല്പര്യങ്ങളും വ്യത്യസ്ത ജീവിതസാഹചര്യങ്ങളും അധികമധികം സമീകരിക്കപ്പെടുന്നു. മുതലാളികൾ തമ്മിൽ മൂത്തുവരുന്ന കിടമത്സരവും തൽഫലമായ വ്യാപാരപ്രതിസന്ധികളും തൊഴിലാളികളുടെ കൂലി അധികമധികം അസ്ഥിരമാക്കിത്തീർക്കുന്നു. അധികമധികം വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന യന്ത്രോപകരണങ്ങളുടെ അവിരാമമായ അഭിവൃദ്ധി തൊഴിലാളികളുടെ ഉപജീവനത്തെ വർദ്ധമാനമായ അളവിൽ അപകടത്തിലാക്കുന്നു. മുതലാളിയും തൊഴിലാളിയും തമ്മിൽ ഒറ്റയ്ക്കാറ്റയ്ക്കുണ്ടാവുന്ന സംഘട്ടനങ്ങൾ രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ സ്വഭാവം അധികമധികം കൈക്കൊള്ളുന്നു. അതോടെ തൊഴിലാളികൾ ബൂർഷ്വാസിക്കെതിരായി സംഘങ്ങൾ (ട്രേഡ് യൂണിയനുകൾ) രൂപീകരിക്കാൻ തുടങ്ങുന്നു, കൂലിനിരക്കു നിലനിർത്താൻ വേണ്ടി അവർ ഒന്നിച്ചു ചേരുന്നു. ഇടയ്ക്കുണ്ടാവുന്ന ഈ കലാപങ്ങൾ നടത്താൻ മുൻകൂട്ടി തയ്യാറെടുക്കുന്നതിനുവേണ്ടി അവർ സ്ഥിരം സംഘങ്ങൾ രൂപീകരിക്കുന്നു. ചിലേടത്ത് ഈ സമരങ്ങൾ ലഹളകളായി പൊട്ടിപുറപ്പെടുന്നു.

ചിലപ്പോൾ തൊളിലാളികൾ വിജയിക്കും; പക്ഷേ, തൽക്കാലത്തേക്കുമാത്രം. അവർ നടത്തുന്ന പോരാട്ടങ്ങളുടെ യഥാർത്ഥഫലം കിടക്കുന്നത് അടിയന്തിരനേട്ടങ്ങളിലല്ല, നേരേമറിച്ച് തൊഴിലാളികളുടെ നിത്യേന വിപുലപ്പെടുന്ന ഏകീകരണത്തിലാണ്. ആധുനികവ്യവസായം സൃഷ്ടിക്കുന്നതും, വിഭിന്നപ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പരസ്പരം ബന്ധം വയ്ക്കാൻ സൗകര്യമുണ്ടാക്കുന്നതുമായ മെച്ചപ്പെട്ട ഗതാഗതമാർഗ്ഗങ്ങൾ ഈ ഏകീകരണത്തെ സഹായിക്കുന്നു. ഒരേ സ്വഭാവത്തിലുള്ള അനേകം പ്രാദേശികസമരങ്ങളെ വർഗ്ഗങ്ങൾ തമ്മിലുള്ള ഒരൊറ്റ ദേശീയസമരത്തിന്റെ രൂപത്തിൽ കേന്ദ്രീകരിക്കാൻ ഈ ബന്ധം തന്നെയാണ് വേണ്ടിയിരുന്നത്. എന്നാൽ ഓരോ വർഗ്ഗസമരവും രാഷ്ട്രീയസമരമാണ്. ദയനീയമായ പെരുവഴികളോടുകൂടിയ മദ്ധ്യയുഗത്തിൽ നഗരനിവാസികൾക്ക് ഇത്തരമൊരു ഏകീകരണം നേടാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നപ്പോൾ ഇന്നത്തെ തൊഴിലാളിവർഗ്ഗം റെയിൽവേയുടെ സഹായത്താൽ ഏതാനും കൊല്ലംകൊണ്ട് അത് നേടി.

ഒരു വർഗ്ഗമെന്ന നിലയ്ക്കും തന്മൂലം ഒരു രാഷ്ട്രീയപ്പാർട്ടിയെന്ന

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/14&oldid=157867" എന്ന താളിൽനിന്ന് ശേഖരിച്ചത്