താൾ:Communist Manifesto (ml).djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തൊഴിൽ സമയം നീട്ടിയിട്ട്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ട് അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ട്, മറ്റു തരത്തിലും.

പിതൃതന്ത്രാത്മകയജമാനന്റെ ചെറിയ തൊഴിൽശാലയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂറ്റൻ ഫാക്ടറിയായി മാറ്റിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളി നിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജന്റുമാരുടേയും ഒരു പിശകറ്റ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിന്റേയും ബൂർഷ്വാ ഭരണകൂടത്തിന്റേയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർവ്വോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണ് സ്വന്തം പരമലക്ഷ്യമെന്ന് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു.

കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായത് ആധുനിക വ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രികളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണ്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം.

വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്ക് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മറ്റുവിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മറ്റും മറ്റും, അവരുടെമേൽ ചാടിവീഴുകയായി.

ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/12&oldid=157865" എന്ന താളിൽനിന്ന് ശേഖരിച്ചത്