താൾ:Communist Manifesto (ml).djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഷ്വാസമൂഹം-, ഇത്രയം വമ്പിച്ച ഉല്പാദന - വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ടു് പാതാളലോകത്തിൽനിന്നു് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണു്, കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിന്റേയും വ്യവസായത്തിന്റേയും ചരിത്രം ആധുനികോല്പാദനശക്തികൾ ആധുനികോല്പാദനബന്ധങ്ങൾക്കെതിരായി, ബൂർഷ്വാസിയുടെ നിലനില്പിന്റേയും ഭരണത്തിന്റേയും ഉപാധികളായ സ്വത്തുടമബന്ധങ്ങൾക്കെതിരായി, നടത്തുന്ന കലാപത്തിന്റെ ചരിത്രമാണു്. വ്യാപാരപ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാൽ മതി. ആനുകാലികമായി ആവർത്തിക്കുന്ന ഈ പ്രതിസന്ധികൾ ഓരോ തവണയും മുമ്പത്തെക്കാൾ കൂടുതൽ ഭീഷണമായ രൂപത്തിൽ ബൂർഷ്വാസമൂഹത്തിന്റെയാകെ നിലനില്പിനെ പ്രതിക്കൂട്ടിൽ കയറ്റുന്നു. ഈ പ്രതിസന്ധികളിൽ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പ് ഉണ്ടായിട്ടുള്ള ഉല്പാദന ശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുൻകാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി - അമിതോല്പാദനമെന്ന പകർച്ച വ്യാധി - ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്ന് ക്ഷണികമായ കാടത്തത്തിന്റെ ഒരു സ്ഥിതി വിശേഷത്തിലേയ്ക്ക് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സർവ്വസംഹാരിയായ സാർവ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാർഗ്ഗങ്ങളേയും കവർന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ട് ? വളരെ കൂടുതൽ നാഗരികതയും വളരെ കൂടുതൽ ഉപജീവനമാർഗ്ഗങ്ങളും വളരെ കൂടുതൽ വ്യവസായങ്ങളും വളരെ കൂടുതൽ വ്യാപാരവും വളർന്നു വന്നതുകൊണ്ട്. സമൂഹത്തിന്റെ ചൊൽപ്പടിയിലുള്ള ഉല്പാദനശക്തികൾ ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു, അവ ഈ ബന്ധങ്ങൾക്ക് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീർന്നിരിക്കുന്നു. അവ ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂർഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂർഷ്വാ സ്വത്തിന്റെ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്ത വിധം സങ്കുചിതമാണ്. എങ്ങിനെയാണ് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ? ഒരു വശത്ത് ഉല്പാദനശക്തികളിൽ വലിയൊരു

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/10&oldid=157863" എന്ന താളിൽനിന്ന് ശേഖരിച്ചത്