താൾ:CiXIV68c.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 291 —

സുഗ്രഹന്മാർ. നാമം, പു:, ബ: വ:, പ്രഥ: പു:, പ്ര: വി:, 'ഭൂമിപാ
ലന്മാർ' എന്ന ആഖ്യയുടെ ആഖ്യാതം.
അല്ല. ക്രിയ, ഊനം (അൽധാതു), അബ:, അക:, നി
ഷേധം, പൂൎണ്ണം, ഭാവി, 'ഭൂമിപാലന്മാർ' എന്ന ആ
ഖ്യയേയും 'സുഗ്രഹന്മാർ' എന്ന ആഖ്യാതത്തേയും
ചേൎക്കുന്ന സംബന്ധക്രിയ.
അവൎക്കു. നാമം, ചൂണ്ടുപേർ, പു:, ബ: വ:, പ്രഥ: പു:, ചതു
ൎത്ഥി, 'കു' വക, (ഉടമപ്രയോഗം), (ഉണ്ടാകും) എന്ന
അന്തൎഭവിച്ച ആഖ്യാതത്തിൻ്റെ വിശേഷണം.
എങ്ങിനെ. നാമം, ചോദ്യപ്രതിസംജ്ഞ ('ഏ' അവ്യയത്തൊടു
കൂടിയ പഴയ സപ്തമിരൂപം), പ്രകാരപ്രയോഗം,
'ഉണ്ടാകും' എന്ന അന്തൎഭവിച്ച ആഖ്യാതത്തിൻ്റെ
വിശേഷണം.
പക്ഷം. നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'ഉണ്ടാ
കും' എന്ന അന്തൎഭവിച്ച ആഖ്യാതത്തിൻ്റെ ആഖ്യ.
എന്നു. ക്രിയ, ഊനം (എൻധാതു), അബലം, സക:, അ
നുസ, അപൂൎണ്ണം, ഭൂതക്രിയാന്യൂനം, 'തു' വക 'ബോ
ധിപ്പാൻ' എന്ന ക്രിയയാൽ പൂൎണ്ണം, (ആഖ്യ 'നാം'
അന്തൎഭവിച്ചു പോയി) 'അവൎക്കു എങ്ങിനെ പക്ഷം'
എന്നകൎമ്മത്തിൻ്റെ സകൎമ്മകക്രിയ.
ഉം. അവ്യയം, 'എന്നു,' 'എന്നതു' എന്നീരണ്ടുപദങ്ങ
ളെ ക്രട്ടിച്ചേൎക്കുവാൻ പ്രയോഗിച്ചതു.
ആഗ്രഹം. നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'എ
ന്ത' എന്നതിനൊടു പൊരുത്തമാകയും അതിന്നു ആ
ഖ്യയാകയും ചെയ്യുന്നു.

19*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/299&oldid=181534" എന്ന താളിൽനിന്ന് ശേഖരിച്ചത്