താൾ:CiXIV68c.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 281 —

I. ഉ-ം. വാക്യപ്പങ്കുകളെ ചേൎക്കുക.

1. (ആഖ്യകൾ.) അച്ഛനും അംബയും വന്നു.

2. (ആഖ്യാതങ്ങൾ.) ഇതു ചൊൽക'യും' കെൾക്ക'യും' ചെയ്തു.

3. (കൎമ്മങ്ങൾ.) അടിയാർ കുടിയാരെ'യും' വരുത്തി.

II. (പലവാക്യങ്ങളെ ചേൎക്കുക.) ഇങ്ങും ദണ്ഡം ഇല്ല എന്നു അവ
ർ പറഞ്ഞാറെ അടിയൻ യാത്ര'യും' വഴങ്ങി.

309. വാക്യങ്ങളെ ചേൎക്കെണ്ടതിന്നു 'ഉം' കൂടാതെ മറ്റു ചേൎപ്പാനു
ള്ള സാധനങ്ങൾ ഉണ്ടൊ?

രണ്ടു വാക്യങ്ങളെയും ഉപവാക്യങ്ങളെയും ചേൎക്കു
ന്നതിന്നായിട്ടു ആ വാക്യങ്ങൾക്കു രണ്ടിന്നും പ
റ്റുന്ന ഒരു ക്രിയയെ ഉപയോഗിക്കാം.

310. ചേൎപ്പാനുള്ള സാധനങ്ങളിൽ പ്രധാനസാധനങ്ങൾ ഏവ?

I. യാതൊരു ശബ്ദന്യൂനങ്ങളും അവറ്റെ ഭരിക്കു
ന്ന പ്രഥമക്കു ആഖ്യാതമായി നിൽക്കുന്നതു കൂ
ടാതെ, ഇവ രണ്ടിനാലും ഉണ്ടായിട്ടുള്ള ഉപവാ
ക്യത്തെ പ്രധാനവാക്യത്തൊടു ചേൎക്കുകയും ചെ
യ്യുന്നു.

ഉ-ം. അനുജൻ 'ചൊല്ലിയ' 'വാക്കതു' കേട്ടു; അവൻ ഭക്ഷിക്കും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/289&oldid=181524" എന്ന താളിൽനിന്ന് ശേഖരിച്ചത്