താൾ:CiXIV68c.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 255 —

1. ഉ-ം. (അടുക്കുന്നക്രിയ.) 'മരിപ്പാൻ' മൂന്നുനാൾ അണഞ്ഞാൽ;

2. (ഫലം.) രാവണൻ സീതയെകൊണ്ടുപോയതു സ്വകുലം 'മുടി
പ്പാൻ';

3. (അഭിപ്രായം.) 'പറവാൻ' ഭാവിച്ചു;

4. (യോഗ്യത) 'കൊല്ലുവാൻ' തക്കകുറ്റം ചെയ്തു.

286. ശബ്ദന്യൂനത്തിൻ്റെ പ്രയോഗം എങ്ങിനെ?

നാമങ്ങളെ വിശേഷിക്കുന്നതിന്നു തന്നെ; എ
ന്നാൽ ശബ്ദന്യൂനങ്ങളാൽ ഉണ്ടായ്വരുന്ന അപൂ
ൎണ്ണവാക്യങ്ങളെ പൂൎണ്ണവാക്യങ്ങളോടു ചേൎക്കുന്ന
തിന്നും കൊള്ളിക്കാം. (310-ൽ നോക്കുക)

ഉ-ം. നാഥ'നില്ലാത്ത' പടയാകാ;

'കെട്ടിയിട്ട'പട്ടിക്കു കുപ്പയെല്ലാം ചോറു.

287. രണ്ടുശബ്ദന്യൂനങ്ങൾ നാമവിശേഷണത്തിന്നു ചേരുമൊ?

ദുൎല്ലഭമായ്വരും (ആചാരം'അല്ലാത്ത' 'വല്ലാത്ത' മോ
ഹം.) നല്ലമലയാളത്തിൽ ക്രിയാന്യൂനത്തെപ്പോ
ലെ ഉപയോഗിച്ചു വരുന്നു.

ഉ-ം. ഞാൻ'തിരിഞ്ഞുകാണാത്ത'പശു. എന്നാൽ 'ഞാൻ തിരിഞ്ഞ
കാണാത്ത പശു' എന്നു പറയുമാറില്ല.

288. ശബ്ദന്യൂനത്തിൻ്റെ ആഖ്യ എങ്ങിനെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/263&oldid=181498" എന്ന താളിൽനിന്ന് ശേഖരിച്ചത്