താൾ:CiXIV68c.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 229 —

1. ഉ-ം. (ഗമനം.) 'കോട്ടെക്കു', ചെന്നു; 'രാജ്യത്തിന്നു' പോയി;

2. (ദിഗ്ഭേദം.) 'നദിക്കു' കിഴക്കെ; 'വീട്ടിന്നു' അങ്ങേവശത്തു;

3. (കാലം.) 'നാഴികക്കു' പത്തുകാതം ഓടും; എട്ടു 'മണിക്കു' വാ;

4. (പ്രമാണം.) 'നെയ്ക്കു' ഇരട്ടിപ്പാൽ;

5. (തുല്യത.) 'നിണക്കു' സമൻ;

6. (അഭിപ്രായം.) 'ചൂതിന്നു' തുനിഞ്ഞു;

7. (യോഗ്യത.) 'പനിക്കു' നന്നു;

8. (ഉടമ.) 'അവനു, കിട്ടി; 'അവന്നു' ദ്രവ്യംഉണ്ടു;

9. (ദാനം.) 'അവൎക്കു' കൊടുത്തു;

10. (പ്രതികാരം.) 'ശപിച്ചതിന്നു' അങ്ങോട്ടുശപിച്ചു;

11. (കാരണം.) 'ആസംഗതിക്കു' കുഴങ്ങി;

12. (നിമിത്തം.) പാരം 'പരിഹസിച്ചീടുന്നവൎക്കു' നരകം ഉണ്ടു.

263. പഞ്ചമിയുടെ അവസ്ഥ എന്തു?

പഞ്ചമി സംസ്കൃതത്തിൽ മാത്രം വിഭക്തിയായിവ
രുന്നതു; മലയായ്മയിൽ സപ്തമിയുടെ ഭേദം അ
ത്രെ (സപ്തമി+'നിന്നു’ എന്നുള്ള ക്രിയാന്യൂനം.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/237&oldid=181472" എന്ന താളിൽനിന്ന് ശേഖരിച്ചത്