താൾ:CiXIV68c.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 179 —

218. ഇങ്ങിനെയുള്ള ധാതുവിന്നു ആഗമം വരുമൊ?

ചിലതിന്നു 'അം,' 'ഇൻ' എന്നുള്ള സമാസ പ്ര
ത്യയങ്ങൾ ആഗമമായ്വരും.

ഉ-ം. 'ഇളന്തല' (=ഇളം തല,) കരിങ്കൽ, (=കരിൻകൽ.) *

219. സമാസത്തിൽ ദ്വിത്വം വരുമൊ?

ദേശ്യസമാസങ്ങളിൽ പൂൎവ്വപദം (51) പറഞ്ഞ
സംഗതികളിലല്ലാതെ സ്വരാന്തമാകട്ടെ. യരലാദ്യ
ന്തം ആകട്ടെ, ആയിരുന്നാൽ വരുന്ന ഖരങ്ങളി
ൽ ദ്വിത്വമായ്വരുന്നതുമാം.

220. സമാസിതനാമങ്ങളെ വിഭാഗിച്ചു വ്യാകരിക്കേണമൊ?

വേണ്ട; സമാസിതനാമത്തിൽ എത്ര പദങ്ങൾ
ഇരുന്നാലും അവയെല്ലാം ഒന്നാക്കി എടുത്തു വ്യാ
കരിക്കേണ്ടതാകുന്നു.

ഉ-ം. 'സാമദാനാദിശ്രീമന്നീതിശാസ്ത്രകൎത്താക്കൾ' എന്നതിനെ
വിഭാഗിച്ചു വ്യാകരിക്കേണ്ട—എന്നാൽ മുഴുവനും കൂടെ ഒരു സ
മാസനാമമായെടുത്തു വ്യാകരിക്കേണ്ടതാകുന്നു.

221. നാമങ്ങളെ വിശേഷിക്കുന്ന പദങ്ങളെ വ്യാകരിക്കുന്നതിനെ കു
റിച്ചു വല്ലതും പറവാനുണ്ടൊ?

* 'ഇതും' 'കരിം' പഴയ ഭാവിശബ്ദന്യൂനങ്ങളായും വ്യാകരിക്കാം.
(ചൊ: 216. 217. നോക്കുക.)

12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/187&oldid=181422" എന്ന താളിൽനിന്ന് ശേഖരിച്ചത്