താൾ:CiXIV68b-1.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —


പ്രയോഗം.
നാമപ്രയോഗം.

253. പ്രഥമയുടെ പ്രയോഗം എങ്ങിനെ?
പ്രഥമക്കു അനാശ്രിതമെന്നും ആശ്രിതമെ
ന്നും രണ്ടുപ്രയോഗം ഉണ്ടു.
പ്രഥമ കൎത്താവായി ഒരു ക്രിയയെ ഭരിക്കു
മ്പോൾ അനാശ്രിതപ്രഥമ തന്നെ.

254. പൊരുത്തം എന്നതു എന്തു?
പൊരുത്തം എന്നതു, പുരുഷൻ ലിംഗം വച
നം എന്നവയിൽ ഉള്ള ചേൎച്ച തന്നെ.
അതു ഉണ്ടാകുന്നതാവിതു:
1. ആഖ്യയും ആഖ്യാതവും തമ്മിൽ.
ഉ-ം. അവൻ സുന്ദരൻ; അവൾ സുന്ദരി; ഇവിടെ 'അവൻ
സുന്ദരൻ' എന്നതിൽ 'അവൻ' എന്ന ആഖ്യ പുല്ലിംഗം പ്രഥമപു
രുഷൻ ഏകവചനവും, പിന്നെ ആഖ്യാതം ആകുന്ന 'സുന്ദരൻ'
എന്നതും പുല്ലിംഗം പ്രഥമപുരുഷൻ ഏകവചനവും ആകുന്നു;
ഇങ്ങിനെ ഉള്ളതിനാൽ ഇവ തമ്മിൽ പൊരുത്തം എന്നു ചൊ
ല്ലുന്നു. 'അവൾ സുന്ദരി' മുതലായവ അങ്ങിനെ തന്നെ.
2. ഇതു കൂടാതെ, നാമത്തിന്നും അതിന്നു പകരം
നില്ക്കുന്ന പ്രതിസംജ്ഞക്കും തമ്മിലുള്ള പൊരു
ത്തം മറ്റൊരു പ്രകാരം ആകുന്നു.
ഉ-ം. 'ഇതു എന്റെ കുതിര', ഇവിടെ 'കുതിര' എന്നതു നപുംസ
കലിംഗം പ്രഥമപുരുഷൻ ഏകവചനവും അതിന്നു പകരം
നില്ക്കുന്ന 'ഇതു' എന്ന പ്രതിസംജ്ഞയും നപുംസകലിംഗം പ്രഥ
മപുരുഷൻ ഏകവചനവും ആകുന്നു.

255. പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്രയോഗിക്കാമൊ?
പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്ര
യോഗിക്കുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/98&oldid=183901" എന്ന താളിൽനിന്ന് ശേഖരിച്ചത്