താൾ:CiXIV68b-1.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

ഏതുവാക്യത്തിലെ ഒരു പദത്തിന്നു ഉപവാക്യ
മാകട്ടെ, അധീനവാക്യമാകട്ടെ ആശ്രയിക്കുന്നു
വൊ, ആ വാക്യം തന്നെ ആ ഉപവാക്യത്തിന്നു
പ്രധാനവാക്യം.
ഉ-ം. മേൽ (243) പറഞ്ഞ വാക്യങ്ങളിൽ, 'കല്മഷം ആകുന്നതു',
'ആരുമെ ഇല്ല'; 'ഞാൻ പോയീടുവൻ'; 'പിഴവരും'; 'പൊല്ലാത
ഫലം വരും;' എന്നവ തങ്ങളെ ആശ്രയിച്ച ഉപവാക്യങ്ങൾക്കു
പ്രധാനവാക്യങ്ങൾ തന്നെ.

251. ഉപവിശേഷണങ്ങൾ ഏവ?
വിശേഷണങ്ങളും ഉപവിശേഷണങ്ങളും രൂപ
ത്തിൽ ഒന്നു തന്നെ; പ്രയോഗത്തിൽ മാത്രം ഭേദം;
വിശേഷണത്തെയൊ, ഒന്നിനേക്കാൾ അധികം
പദമുള്ള വിശേഷണത്തിലുള്ള ഒരു പദത്തെ
യൊ, വിശേഷിക്കുന്ന പദം ഉപവിശേഷണം
തന്നെ.
ഉ-ം. 'കാന്തനെ അന്വേഷിച്ചും കാന്താരങ്ങളിലെല്ലാം' എന്ന
തിൽ 'എല്ലാം' എന്നതു ഉപവിശേഷണം; 'വനാന്തരെ പുക്ക നേരം
പെരിമ്പാമ്പു വന്നടുത്തു' എന്നതിൽ, 'വനാന്തരെ' 'പുക്ക' എന്നവ
ഉപവിശേഷണങ്ങൾ.

252. പലവിശേഷണങ്ങളെയൊ, ഉപവിശേഷണങ്ങളെയൊ, എ
ങ്ങിനെ ചേൎക്കുന്നു?
ആഖ്യകളെയും, ആഖ്യാതങ്ങളെയും, ചേൎക്കു
ന്നതു പോലെ 'ഉം' അവ്യയത്താലും (234ൽ) പ
റഞ്ഞിരിക്കുന്ന മറ്റു പല മാതിരികളാലും, പല
വിശേഷണങ്ങളെയൊ, ഉപവിശേഷണങ്ങളെ
യൊ, ചേൎക്കുന്നു.
ഉ-ം. അമ്പരിൽ വമ്പും മുമ്പും ഉള്ള നീ; ഭട്ടത്തിരിയെന്നും സോ
മാതിരിയെന്നും അക്കിത്തിരിയെന്നും ഉള്ള പേരുകൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/97&oldid=183900" എന്ന താളിൽനിന്ന് ശേഖരിച്ചത്