താൾ:CiXIV68b-1.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

12. ഘോഷങ്ങൾ ആകുന്നവ ഏവ?
ഘ, ഝ, ഢ, ധ, ഭ, ഇവ അഞ്ചും ഘോഷങ്ങൾ
തന്നെ.

13. ഒന്നാമത്തെ 25 വ്യഞ്ജനങ്ങൾക്കു എന്തുപേർ നടക്കുന്നു?
അവ ഐയ്യഞ്ചു എഴുത്തുകൾ ഉള്ള സംസ്കൃത
വൎഗ്ഗങ്ങൾ അഞ്ചും.

14. കണ്ഠ്യങ്ങൾ ഏവ?
ക, ഖ, ഗ, ഘ, ങ, ൟ അഞ്ചും തൊണ്ടയാകുന്ന
കണ്ഠത്തിൽ നിന്നു ജനിക്കയാൽ കണ്ഠ്യങ്ങൾ എ
ന്നവ തന്നെ.

15. താലവ്യങ്ങൾ ഏവ?
ച, ഛ, ജ, ഝ, ഞ, ൟ അഞ്ചും താലു ആകുന്ന
അണ്ണാക്കിൽനിന്നു ജനിക്കയാൽ, താലവ്യങ്ങൾ
എന്നവ.

16. മൂൎദ്ധന്യങ്ങൾ ഏവ?
ട, ഠ, ഡ, ഢ, ണ, ള, ഷ, ഴ, ൟ എട്ടും മുൎദ്ധാവിൽ
നിന്നു ജനിക്കയാൽ മൂൎദ്ധന്യങ്ങൾ എന്നവ.

17. ദന്ത്യങ്ങൾ ഏവ?
ത, ഥ, ദ, ധ, ന, ല, ര, ൟ ഏഴും പല്ലുകളുടെ
ഇടയിൽനിന്നു ജനിക്കയാൽ ദന്ത്യങ്ങൾ എ
ന്നവ.

18. ഓഷ്ഠ്യങ്ങൾ ഏവ?
പ, ഫ, ബ, ഭ, മ, ൟ അഞ്ചും ഓഷ്ഠം ആകുന്ന
അധരപ്രയോഗം കൊണ്ടു ജനിക്കയാൽ ഓഷ്ഠ്യ
ങ്ങൾ എന്നുള്ളവ.

19. ഉയിർവ്യഞ്ജനങ്ങൾ ഏവ?
യ, വ, ൟ രണ്ടിന്നും, ഇ, ഏ, എന്നും, ഉ, ഒ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/9&oldid=183812" എന്ന താളിൽനിന്ന് ശേഖരിച്ചത്