താൾ:CiXIV68b-1.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

6. വ്യഞ്ജനങ്ങൾ എത്ര?
ക, ഖ, ഗ, ഘ, ങ,
ച, ഛ, ജ, ഝ, ഞ,
ട, ഠ, ഡ, ഢ, ണ,
ത, ഥ, ദ, ധ, ന,
പ, ഫ, ബ, ഭ, മ,
യ, ര, റ, ല, വ, ഴ, ള,
ശ, ഷ, സ, ഹ, ക്ഷ
ൟ മുപ്പത്തേഴും വ്യഞ്ജനങ്ങൾ തന്നെ.

7. ൟ വ്യഞ്ജനങ്ങളിൽ തമിഴക്ഷരങ്ങൾ ആകുന്നതു എത്ര?
ക, ച, ട, ത, പ, റ,
ങ, ഞ, ണ, ന, മ, (ൻ,)
യ, ര, ല, വ, ഴ, ള,
ൟ പതിനെട്ടും തമിഴക്ഷരങ്ങൾ തന്നെ.

8. സംസ്കൃതാക്ഷരങ്ങൾ ആകുന്നതു എത്ര?

ഖ, ഗ, ഘ
ഛ, ജ, ഝ
ഠ, ഡ, ഢ
ഥ, ദ, ധ,
ഫ, ബ, ഭ,
ശ, ഷ, സ, ഹ, ക്ഷ

ൟ ഇരിപതും സംസ്കൃതാക്ഷരങ്ങൾ തന്നെ.

9. ഖരങ്ങൾ ആകുന്നവ ഏവ?
ക, ച, ട, ത, പ, ഇവ ഖരങ്ങൾ ആകുന്നു.

10. അതിഖരങ്ങൾ ആകുന്നവ ഏവ?
ഖ, ഛ, ഠ, ഥ, ഫ, ഇവ അഞ്ചും അതിഖരങ്ങൾ.

11. മൃദുക്കൾ ആകുന്നവ ഏവ?
ഗ, ജ, ഡ, ദ, ബ, ഇവ അഞ്ചും മൃദുക്കൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/8&oldid=183811" എന്ന താളിൽനിന്ന് ശേഖരിച്ചത്