താൾ:CiXIV68b-1.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

എന്നും ഇങ്ങിനെ രണ്ടു വിധം സ്വരങ്ങളോടു
സംബന്ധം ഉണ്ടാകയാൽ ഉയിർവ്യഞ്ജനങ്ങൾ
തന്നെ.

20. രലാദികൾ ഏവ?
ര, ല, റ, ഴ, ള, ൟ അഞ്ചും രലാദികൾ തന്നെ.

21. ഊഷ്മാക്കൾ ഏവ?
ശ, ഷ, സ, ഹ, ക്ഷ, ഇവ അഞ്ചും ഊഷ്മാക്കൾ.

22. അനുനാസികങ്ങൾ ഏവ?
ങ, ഞ, ണ, ന (ൻ,) മ, ൟ അഞ്ചോ ആറോ
മൂക്കിനെ ആശ്രയിച്ചതാകകൊണ്ടു അനുനാ
സികങ്ങൾ എന്നു വരും.

23. താലവ്യസ്വരങ്ങൾ ഏവ?
ഇ, ഈ, എ, ഏ, ഐ, താലവ്യ അ, എന്നു
ൟ ആറും താലവ്യ സ്വരങ്ങൾ തന്നെ.

24. ഓഷ്ഠ്യസ്വരങ്ങൾ ഏവ?
ഉ, ഊ , ഒ, ഓ, ഔ, ഓഷ്ഠ്യ അ, ൟ ആറും ഓ
ഷ്ഠ്യസ്സ്വരങ്ങൾ തന്നെ.

25. അകാരം എത്രവിധം ഉള്ളതു?
ശുദ്ധ അകാരം താലവ്യാകാരം ൟ രണ്ടു വിധം
ഉള്ളതു; 'നല്ല,' 'പല,' 'തര' എന്നിങ്ങി
നെയുള്ള അകാരങ്ങളിൽ ആന്ത്യസ്വരം ശുദ്ധ
അകാരം തന്നെ; 'പറ,' 'അണ,' 'തല' ഇത്യാദി
കളിൽ തമിഴിൽ ഐകാരവും മലയാഴ്മയിൽ താല
വ്യാകാരവും കാണുന്നു; പദത്തെ നീട്ടിയാൽ അതു എകാരമായിമാറും.
ഉ-ം. 'തലെക്കു', 'മലെക്കൽ', 'അണെച്ചു' (എന്നാലും 'പറഞ്ഞു')

26. ഉകാരം എത്രവിധം ഉള്ളതു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/10&oldid=183813" എന്ന താളിൽനിന്ന് ശേഖരിച്ചത്