താൾ:CiXIV68b-1.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

എന്നു. ക്രിയ, അബ: സക: അനുസ: അപൂ: 'തു'
വക, ഭൂതക്രിയാന്യൂനം 'നിശ്ചയിച്ചു' എന്ന ക്രി
യയാൽ പൂൎണ്ണം. *
നിശ്ചയിച്ചു. ക്രിയ, ബ: (ഇവിടെ അക:) അനുസ: പൂൎണ്ണം,
'തു' വക, ഭൂതം, പുല്ലിംഗം, ബ: വ: പ്ര: പു: ¶ †

പദജനനം.

180. ധാതു എന്നതു എന്തു?
പദം ആദ്യത്തിൽ ഏതു മൂലാക്ഷരക്കൂട്ടത്തിൽനി
ന്നു ജനിക്കുന്നുവൊ, ആ മൂലാക്ഷരക്കൂട്ടം തന്നെ
ധാതു.

181. ഈ മലയാളത്തിൽ നടക്കുന്ന പദങ്ങളുടെ ഉൽപത്തി എത്ര
വിധം ഉള്ളതു?
പദങ്ങൾ ഉത്ഭവിച്ചതു രണ്ടു വിധത്തിൽ അ
ത്രെ. ചിലതു 'ദേശ്യം' ചിലതു പരദേശഭാഷക
ളിൽനിന്നുവന്ന 'അന്യദേശ്യം' എന്നിങ്ങിനെ
രണ്ടു വിധം ഉള്ളതു.

182. ദേശ്യങ്ങൾ എങ്ങിനെ?
ഉ-ം. 'തല', 'നീ', 'തീ', 'വാ' മുതലായവ ദേശ്യ
ങ്ങൾ തന്നെ.

183. അന്യദേശ്യങ്ങൾ എത്ര വിധം?
അന്യദേശ്യങ്ങൾ പലവിധമുള്ളവ.
i.) ഉ-ം. 'ജലം', 'മദ്യം', 'കർണ്ണം', 'നയനം' മുതലായവ സംസ്കൃ
തശബ്ദങ്ങളിൽനിന്നു വന്നവ.
ii.) 'കത്തു', 'ചുക്കാൻ', 'വക്കത്തു', 'സായ്പു', 'ബദൽ' മുതലായവ
അറബിഭാഷയിൽനിന്നു വന്നവ.


  • ആദ്യം മുതൽ 'വേണം' വരേ 'എന്നു' എന്നതിന്റെ കൎമ്മം തന്നെ.

† 'ദുഷ്ടന്മാർ' എന്ന ആഖ്യയുടെ പൂൎണ്ണക്രിയ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/69&oldid=183872" എന്ന താളിൽനിന്ന് ശേഖരിച്ചത്