താൾ:CiXIV68b-1.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

ബ്രാഹ്മണൻ. നാമം, പു: ഏ: വ: പ്ര: പു; പ്ര: വി: *
ആട്ടിനെ. നാമം, നപു: ഏ: വ: പ്ര: പു: ദ്വിതീയ വിഭ
ക്തി, 'വിട്ടു' എന്ന ക്രിയയുടെ കൎമ്മം.
വിട്ടു. ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, 'തു'
വക ഭൂതക്രി: ന്യൂ: 'പോക' എന്നതിനാൽ
പൂൎണ്ണം. †
പോക. ക്രിയ, അബ: അക: അനുസ: അപൂൎണ്ണം ക്രി
യാനാമം. ‡
തക്ക. ക്രിയ, ഊനം, ('തകു' ധാതു) അബ: അക:
അനുസ: അപൂൎണ്ണം, ശബ്ദന്യൂനം, 'വണ്ണം' എ
ന്ന നാമത്താൽ പൂൎണ്ണം.
വണ്ണം. നാമം, നപു: ഏ: വ: പ്ര: പു: പ്ര: വി. ¶§
'തക്ക' എന്ന ശബ്ദന്യൂനത്തിന്റെ പൂൎണ്ണം.
ഒരുഉപായം നാമം, സമാസം, നപു: ഏ: വ: പ്ര: പു: പ്ര:
വി: *** ('ഒരു' മുമ്പെത്തെ വണ്ണം തന്നെ.)
ചെയ്യ=(ചെയ്ക) ക്രിയ, അബ: സക: അനുസ: അപൂൎണ്ണം,
ക്രിയാനാമം. ‖
വേണം. ക്രിയ, ഊനം, (വെൺധാതു) അബ: സക:
അനുസ: പൂൎണ്ണം, ഭാവികാലം.**


* 'വിട്ടു' 'പോക' എന്ന ക്രിയകളുടെ ആഖ്യ.
† 'ബ്രാഹ്മണൻ' എന്ന ആഖ്യയുടെ അപൂൎണ്ണക്രിയ.
‡ 'തക്ക' എന്ന ക്രിയയുടെ ആഖ്യ.
§¶ ആശ്രിതാധികരണം പ്രകാരത്തെ കുറിക്കുന്നു.
*** ആശ്രിതാധികരണം 'ചെയ്ക' എന്ന ക്രിയയുടെ കൎമ്മം.
‖ 'നാം' എന്ന അസ്പഷ്ടാഖ്യയുടെ ക്രിയയും 'വേണം' എന്ന ക്രിയ
യുടെ ആഖ്യയും, തന്നെ.
** 'ചെയ്ക' എന്ന ആഖ്യയുടെ ക്രിയ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/68&oldid=183871" എന്ന താളിൽനിന്ന് ശേഖരിച്ചത്