താൾ:CiXIV68b-1.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

iii.) 'ചേല', 'ബീബി', 'ഹുണ്ടി', (ഉണ്ടിക) തുടങ്ങിയുള്ളവ ഹിന്തു
സ്താനി ശബ്ദങ്ങൾ തന്നെ.
iv.) 'പിന്താരിക്ക', 'പേരക്ക', 'ലേലം' മുതലായവ പോൎത്തുഗീ
സ്സു വാക്കുകൾ തന്നെ.
v.) 'ആസ്പത്രി', 'റിപ്പോട്ട', 'അക്ടു' മുതലായ ഇങ്ക്ലീഷ് നാമ
ങ്ങൾ തന്നെ.

184. അന്യദേശ്യങ്ങളിൽ ഏതു കൂട്ടം മുഖ്യമായതു?
അന്യദേശ്യങ്ങളിൽമുഖ്യമായതുസംസ്കൃതത്തിൽ
നിന്നു വന്ന ശബ്ദങ്ങൾ തന്നെ.

185. സംസ്കൃതത്തിൽനിന്നു വന്ന ശബ്ദങ്ങൾ എത്രവിധം?
സംസ്കൃതത്തിൽനിന്നു വന്ന ശബ്ദങ്ങൾ 'ത
ത്സമം', 'തത്ഭവം' എന്നീരണ്ടു വിധം ഉള്ളതു.

186. തത്സമം എന്തു?
സംസ്കൃതപ്രകൃതിയോടു സമമായുള്ള പ്രകൃതി
യുള്ള വാക്കു തത്സമം തന്നെ.
ഉ-ം. 'മുഖം', 'ജ്യേഷ്ഠൻ', 'ഢക്ക', 'വൎഷം', 'നിൎവ്വാഹം' മുതലാ
യവ.

187. തത്ഭവം എന്തു?
സംസ്കൃതശബ്ദത്തിൽനിന്നുത്ഭവിച്ചു ഒരോപ്ര
കാരത്തിൽ ദുഷിച്ചു പോയ വാക്കു തന്നെ തത്ഭവം.
ഉ-ം. 'മുകം', 'ഏട്ടൻ', 'ചേട്ടൻ', 'ഉടക്കു', 'വരിഷം', 'നിറുവാ
ഹം' മുതലായവ.

188. തത്ഭവങ്ങളെ ഉണ്ടാക്കുന്ന വഴിക്കൊരു ചട്ടം ഇല്ലയൊ?
തത്ഭവങ്ങളെ ഉണ്ടാക്കുന്ന വഴി പലപ്രകാരം
ഉള്ളതാകകൊണ്ടു സംക്ഷേപിച്ചു പറവാൻ പ്ര
യാസം; ഈ താഴെ കാണിച്ചിരിക്കുന്ന ഉദാഹ
രണങ്ങളെ വിചാരിച്ചു കൊണ്ടു അതിന്റെ ക്രമം
പഠിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/70&oldid=183873" എന്ന താളിൽനിന്ന് ശേഖരിച്ചത്