താൾ:CiXIV68b-1.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

122. 'ന്തു' കാരം പല ക്രിയകളിലും എങ്ങിനെ ദുഷിച്ചു പോകും?
'ന്തു' കാരം പല ക്രിയകളിലും 'ന്നു' കാരമായ്വരും;
വിശേഷാൽ ഓഷ്ഠ്യം 'അ' പ്രകൃതികളിൽ തന്നെ.
ഉ-ം. (നികക്ക), 'നികന്നു'; കിടക്ക, 'കിടന്നു', 'പരന്നു', 'പിറ
ന്നു', 'ചുമന്നു', 'അളന്നു', 'വിശന്നു' ഇത്യാദിയുമുണ്ടു.

123. താലവ്യാന്തമുള്ളവറ്റിൽ 'ന്തു' കാരം എങ്ങിനെ മാറിപ്പോകും?
താലവ്യാന്തമുള്ളവറ്റിൽ 'ന്തു' കാരം 'ഞ്ഞു' കാര
മായി പോകും.
ഉ-ം. (കരി) 'കരിഞ്ഞു'; (ചീ) ചീഞ്ഞു (പായ്) 'പാഞ്ഞു', (മേ
യ്) 'മേഞ്ഞു'; (തോയ്) 'തോഞ്ഞു'.

124. രലാദി പ്രകൃതികളിൽ എങ്ങനെ മാറും?
രലാദി പ്രകൃതികളിൽ താഴെ പറഞ്ഞ പ്രകാരം
മാറും.
i.) 'ർന്തു' 'ന്നു' എന്നായ്പോകും.
ഉ-ം. (ചേർ) 'ചേൎന്നു', 'തകൎന്നു'.
ii.) 'ൽന്തു' 'ന്നു' എന്നായ്പോകും.
ഉ-ം. (ചെൽ) 'ചെന്നു', (കൊൽ) 'കൊന്നു.'
iii), 'ൻന്തു' (ന്റു) 'ന്നു', എന്നായ്പോകും.
ഉ-ം. (തിൻ) 'തിന്നു', (എൻ) 'എന്നു'.
iv.) 'ൾന്തു' 'ണ്ടു' എന്നായ്പോകും.
ഉ-ം. (ആൾ) 'ആണ്ടു', (വീഴു്) 'വീണ്ടു', (കൊൾ) 'കൊണ്ടു'.
v.) 'ഴുന്തു' 'ണു', 'ണ്ണു' എന്നായ്പോകും. ഉ-ം. (ആഴു) 'ആണു' (ഉമിഴു്) 'ഉമിണ്ണു', (പുകിഴു്) 'പുകണ്ണു' (=പു
കൾന്നു).

125. ൟ സൂത്രങ്ങളെ ലംഘിച്ചുള്ള ഭൂതരൂപങ്ങളും ഉണ്ടൊ?
ൟ സൂത്രങ്ങളെ ലംഘിച്ചുള്ള ഭൂതരൂപങ്ങളും ഉ
ണ്ടു; ചില വികാരങ്ങളെ ചുരുക്കിപ്പറയാം.
ഉ-ം. (കൺ) 'കണ്ടു', (ചാ) 'ചത്തു', (വാ) 'വന്നു', (വെതു) 'വെന്തു'
(നോ) 'നൊന്തു', (നില്ക്കു) 'നിന്നു', (എഴുന്നീല്ക്കു) 'എഴുന്നീറ്റു',
(പുകു) 'പുക്കു', (മികു) 'മിക്കു', (തകു) 'തക്കു'.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/42&oldid=183845" എന്ന താളിൽനിന്ന് ശേഖരിച്ചത്