താൾ:CiXIV68b-1.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

ഉ-ം. (പാൎക്ക) 'പാൎത്തു', (എതിൎക്ക) 'എതിൎത്തു', (മധൃക്ക) 'മധൃത്തു',
(വീഴ്ക്ക) 'വീഴ്ത്തു'.
ii.) പലമുറ്റുകാരാന്തമുള്ള പ്രകൃതികളിൽ
ഉ-ം. 'പകുത്തു' 'എടുത്തു,' 'തണുത്തു'.
iii) ചില ‘അ’ പ്രകൃതികളിലും 'തു' കാരം 'ത്തു'
കാരമായ്വരും.
ഉ-ം. 'ഉരത്തു', 'മണത്തു', 'കനത്തു', 'ബലത്തു'.

119. താലവ്യപ്രകൃതികളിൽ 'ത്തു' കാരം എങ്ങിനെ മാറിപ്പോകും?
താലവ്യപ്രകൃതികളിൽ 'ത്തു' കാരം 'ച്ചു' കാരമാ
യ്മാറി പോകും.
i.) 'ഇ' പ്രകൃതികളിൽ.
ഉ-ം. (ഇടിക്ക,) 'ഇടിത്തു' എന്നതു 'ഇടിച്ചു' എന്നായിപ്പോം.
ii) താലവ്യാകാരത്തിൽ പിന്നെ (വിറക്ക) 'വിറെ
ത്തു', എന്നതു 'വിറെച്ചു' എന്നായിപ്പോം.
iii) 'ഈ', 'എ', 'ഐ', 'യ', പ്രകൃതികളിൽ (ചീ
ക്ക) 'ചീച്ചു', (വെക്ക) 'വെച്ചു'; (കൈക്ക) 'കൈ
ച്ചു' , 'കച്ചു'; (മേയ്ക്ക) 'മേൕച്ചു', 'മേച്ചു'.

120. 'ടു' 'റു' എന്ന അബലകളിലും, 'ൾ', 'ൽ' എന്ന ബലക്രിയകളി
ലും 'തു' കാരം എങ്ങിനെ മാറിപ്പോകും?
'ടു' 'റു' എന്ന അബലകളിലും, 'ൾ' 'ൽ' എന്ന ബലക്രിയകളുലും 'തു' കാരം 'ട്ടു' 'റ്റു' എന്നായി
തീരും.
ഉ-ം. (നടു,) 'നട്ടു'; (കേൾക്ക) 'കേട്ടു'; (കൾക്ക, കക്ക) 'കട്ടു';
(അറു) 'അറ്റു'; (വില്ക്ക) 'വിറ്റു'.

121. തുകാരത്തോടു അനുനാസികം ചേരുന്നതും ഉണ്ടോ?
അനേകം അകൎമ്മകങ്ങളിൽ പ്രത്യേകം 'തു' കാ
രം, 'ന്തു' കാരമായി മാറും.
ഉ-ം. (വേകു) 'വെന്തു'; (നോകു), 'നൊന്തു', (പുകു) 'പുകുന്തു'.


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/41&oldid=183844" എന്ന താളിൽനിന്ന് ശേഖരിച്ചത്