താൾ:CiXIV68b-1.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —


126. ത്രിപുരുഷന്മാരെ ഭൂതകാലത്തിൽ എങ്ങനെ പറയുന്നു?

ലിംഗം പ്ര: പു: മ: പു: ഉ: പു:
ഏകവചനം. പു: കണ്ടാൻ കണ്ടായ കണ്ടേൻ
സ്ത്രീ: കണ്ടാൾ
ന: കണ്ടതു
ബഹുവചനം. പു: കണ്ടാർ കണ്ടീർ കണ്ടോം (?)
സ്ത്രീ:
ന: കണ്ടവ

ഇതു പാട്ടിൽ മാത്രം നടപ്പു; ഇപ്പോളുള്ളവർ എ
ല്ലാപുരുഷലിംഗവചനങ്ങൾക്കും 'കണ്ടു', 'പോ
യി' എന്നിങ്ങനെ പറയുന്നു.

വിധി.

127. വിധി എന്നതു എന്തു?
വിധി (1) നിയോഗിക്കുന്നതും (2) അപേക്ഷി
ക്കുന്നതും ആകുന്ന രൂപം തന്നെ.
ഉ-ം 1. 'പൊ', 'വാ',
2. 'തരുവിൻ', 'ചൊൽവിൻ'.

128. ഏകവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?
ഏകവചനത്തിലെ മദ്ധ്യമപുരുഷവിധിക്കു ക്രി
യയുടെ പ്രകൃതി മതി.
ഉ-ം. 'പൊ', 'വാ', 'ഇരു', 'പറ', 'നില്ലു', 'നൽകു'.

129. ബഹുവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?
ക്രിയാപ്രകൃതിയോടു ‘വിൻ' (ബലപ്രകൃതിക
ളോടു'പ്പിൻ') ചേൎന്നിട്ടു ബഹുവചനത്തിലെ മ
ദ്ധ്യമപുരുഷവിധി ഉളവാകും.


4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/43&oldid=183846" എന്ന താളിൽനിന്ന് ശേഖരിച്ചത്