ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 36 —
ഉ-ം.
പ്രകൃതി | ക്രമമായ ഭൂതം | ക്രമം തെറ്റിയ ഭൂതം |
1. കൊല്ലു് | കൊല്ലി | കൊന്നു |
ചൊല്ലു് | ചൊല്ലി | ചൊന്നു |
ചാരു് | ചാരി | ചാൎന്നു |
2. ആളു് | ആണ്ടു | |
വറൾ | വറണ്ടു | |
ഈരു് | ഈൎന്നു | |
പോരു് | പോന്നു | |
ഉൺ | ഉണ്ടു | |
തിൻ | തിന്നു | |
കൊള്ളു് | കൊണ്ടു | |
അകലു് | അകന്നു |
116. 'തു' കാരത്താലുള്ള ഭൂതകാലം ഏതു ക്രിയകളിൾ വരും?
'തു'കാരത്താലുള്ള ഭൂതകാലം എയ്യാദികളിൽ
വരും.
(ഉ-ം. 'എയ്തു', 'കൊയ്തു', 'ഉഴുതു', 'തൊഴുതു', 'വീതു', 'പൊരുതു').
117. 'തു'കാരം എങ്ങിനെ മാറും?
'തു' ബലപ്പെട്ടു 'ത്തു', 'ന്തു', ആയ്വരും.
'ന്തു' കാരം 'ന്നു' കാരമായി ദുഷിച്ചു പോകും.
താലവ്യങ്ങളോടു 'ന്തു' കാരം 'ഞ്ഞു' കാരമായും ദു
ഷിച്ചു പോകും; എന്നാൽ ഇവയെല്ലാം ഭൂതതുകാ
രത്തിന്റെ രൂപം തന്നെ.
118. 'ത്തു' എവിടെ വരും?
i.) 'ർ', 'ഋ', 'ഴു' എന്നന്തമുള്ള പ്രകൃതികളിൽ 'ത്തു' വരും.