താൾ:CiXIV68b-1.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

114. ഇകാരത്താലുള്ള ഭൂതകാലം ഏതു ക്രിയകളിൽ വരും?
i.) പ്രകൃതി വ്യഞ്ജനദ്വിത്വമായാൽ അതിൽ
പിന്നെ ഇകാരം ചേൎത്താൽ മതി.
ഉ-ം. 'തങ്ങു്' എന്നുള്ള പ്രകൃതിയിൽ നിന്നു തങ്ങി എന്ന ഭൂതകാ
ലം ഉണ്ടാകും. ഇപ്രകാരം തന്നെ (മണ്ടു്) 'മണ്ടി', ('ചിന്തു്') 'ചി
ന്തി', (തുപ്പു്) 'തുപ്പി)'.
ii.) ദീൎഘസ്വരത്തിലും, രണ്ടു ഹ്രസ്വങ്ങളിലും
പിന്നെ 'ഇ' ചേൎത്താൽ മതി.
ഉ-ം. (കൂടു്) 'കൂടി', (മാറു) 'മാറി', (കരുതു്) 'കരുതി', (മരുവു്)
'മരുവി'.
iii.) 'കു', 'ങ്ങു' എന്നന്തമുള്ള അകൎമ്മങ്ങളിലും
അവറ്റിൽനിന്നു ജനിക്കുന്ന 'ക്കു' എന്നന്തമു
ള്ള സകൎമ്മങ്ങളിലും ഇകാരം വേണ്ടതു.

ഉ-ം.

ഭൂതം ഭൂതം
ആകു് ആയി (=ആകി) ആക്കു ആക്കി
ഇളകു് ഇളകി ഇളക്കു ഇളക്കി
തിങ്ങു് തിങ്ങി തിക്കു തിക്കി

115. ഇതിങ്കൽ(1)സംശയസ്ഥാനങ്ങളും(2)ക്രമതെറ്റുകളും ഇല്ലയൊ?
പല സംശയസ്ഥാനങ്ങളും ക്രമതെറ്റുകളും
ഉണ്ടു. വിശേഷാൽ രലാദികളന്തമുള്ളവറ്റിൽ
തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/39&oldid=183842" എന്ന താളിൽനിന്ന് ശേഖരിച്ചത്